July 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജൂലൈ 1: ഡോക്ടര്‍മാരുടെ ദിനം #National_DoctorsDay_July1

 

ഇന്ന് ജൂലൈ 1, ദേശീയ ഡോക്ടർ ദിനം. ഒരു ഡോക്ടർ വെറുമൊരു രോഗശാന്തിക്കാരൻ മാത്രമാണോ? അല്ല, മറിച്ച് വേദന അനുഭവിക്കുന്നവർക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഉറവിടമാണ് ഡോക്ടർമാർ. എല്ലാ വർഷവും, ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഡോക്ടർമാരാകാനും എംബിബിഎസ് നേടാനും നീറ്റ് യുജിക്ക് തയ്യാറെടുക്കുന്നു. ഇന്ത്യയിൽ, വ്യക്തിഗത ജീവിതങ്ങൾക്കും സമൂഹങ്ങൾക്കും ഡോക്ടർമാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഒരു വാർഷിക ആചരണമാണ് ജൂലൈ 1.

എന്തുകൊണ്ട് ജൂലൈ 1 എന്ന് ചോദിച്ചാൽ , ചികിത്സകനും സ്വാതന്ത്ര്യ സമര സേനാനിയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജനന-മരണ വാർഷികത്തെ ആദരിക്കുന്നതിനും കൂടി ഈ ദിവസം ആഘോഷിക്കുന്നു. ഈ വർഷത്തെ ദേശീയ ഡോക്ടർ ദിനത്തിന്റെ പ്രമേയം "മുഖംമൂടിക്ക് പിന്നിൽ: രോഗശാന്തിക്കാരെ ആരാണ് സുഖപ്പെടുത്തുന്നത്" എന്നതാണ്.


ഡോക്ടർ ബിദാൻ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി 1991 മുതൽ ഇന്ത്യ ഈ ദിനം ആഘോഷിക്കുന്നു. മെഡിക്കൽ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക്, 1961 ൽ ​​അദ്ദേഹത്തിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായ ഭാരതരത്നയും ലഭിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി ആദരണീയമായ മെഡിക്കൽ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ ഡോ. ബിദാൻ ചന്ദ്ര റോയ് നിർണായക പങ്ക് വഹിച്ചു.

നമ്മൾ ഡോക്ടർമാരെ ആദരിച്ചുകൊണ്ട് ഒരു ദിവസം കൊണ്ടാടുന്നുണ്ടെങ്കിലും, അവർക്ക്  പൂർണമായും ഈ സമൂഹത്തിന്റെ പരിരക്ഷ കിട്ടുന്നുണ്ടോ? ഇതിനെ കുറിച്ച് നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന സംഭവങ്ങളാണ് ഇങ്ങ് കേരളത്തിലും അങ്ങ് പശ്ചിമ ബംഗാളിലും നടന്ന മനുഷ്യത്ത രഹിതമായ കാര്യങ്ങൾ. കൂടാതെ, അഹമ്മദാബാദിൽ പൊലിഞ്ഞ ഭാവി ഡോക്ടർമാർക്ക് വേണ്ടിയും നമ്മുടെ കണ്ണുകൾ നനയ്ക്കാം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട്.

• ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

• സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

• കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 ജൂൺ മാസത്തെ ശമ്പളം മേയ് 30-ാം തീയതി വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

• റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ അഞ്ച് ട്രെയിനുകള്‍ വൈകി ഓടുന്നു. മാവേലിക്കര ചെങ്ങന്നൂര്‍ സ്റ്റേഷനിടയിലെ ട്രാക്കിലാണ് മരം വീണത്. ഉടന്‍ തടസം നീക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

• കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

• ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

• ട്രെയിൻ യാത്രാനിരക്ക്‌ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. നിരക്ക്‌ വർധന ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ. എടുക്കുന്ന ടിക്കറ്റിൽ ഒരു പൈസയാണ്‌ വർധനയെങ്കിലും നിരക്ക്‌ റൗണ്ട്‌ ചെയ്‌ത്‌ കണക്കാക്കുമ്പോൾ പത്തുരൂപവരെ വർധനയുണ്ടാകും. 

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 01 ജൂലൈ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

• കേരള വിവരാവകാശ കമ്മിഷണര്‍ ഡോ എഎ ഹക്കീമീന് ഈ വര്‍ഷത്തെ പ്രവാസി ലീഗല്‍ സെല്‍  വിവരാവകാശ  പുരസ്‌കാരം.

• ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് ഇന്ന് തുടക്കമാകും.

• കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്നും,  ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത് അപകടത്തിലാക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

• രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനത്തില്‍ വന്‍ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങള്‍ ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍.

• തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ലയിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികം ഇന്ന്.

• ഉഷ്‌ണതരംഗത്തിന്‌ പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. രാജ്യതലസ്ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 11 ആയി.

• ഫ്രാൻസിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പോളിങ്‌.

• പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുെട കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഒ ആര്‍ കേളു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 01 ജൂലൈ 2023 | # News_Highlights #Short_News

● മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

● കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും ജൂലൈ 1 മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും. ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

● രണ്ടാംവിള നെല്ല്‌ സംഭരിച്ചതിന്റെ തുക കർഷകർക്ക്‌ ലഭ്യമാക്കാൻ എസ്ബിഐ, കനറാ ബാങ്ക്‌, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോർഷ്യത്തിൽനിന്ന്‌ 400 കോടി രൂപകൂടി വായ്‌പയെടുക്കും.

● ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

● ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.

● സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

● 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

● സംസ്ഥാനത്ത് മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം (കണക്ഷനുകൾ) 2023 ഏപ്രിലിൽ 1.64 ലക്ഷം കുറഞ്ഞ് 4.22 കോടിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇത്.

● കണ്ണൂര്‍ മട്ടന്നൂരില്‍ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0