ഇനിയുള്ള മണിക്കൂറുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൺസൂൺ ട്രോഫ് അതിന്റെ സാധാരണ സ്ഥാനത്തിന് തെക്ക് സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ഒരു തീരദേശ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ഒരു ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും മറ്റൊരു ചുഴലിക്കാറ്റ് ആൻഡമാൻ കടലിനു മുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.