ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ | 02 ജൂലൈ 2023 | #News_Headlines


സംസ്ഥാനത്ത് വ്യാപകമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


ക്കാളിവില പിടിച്ചുനിര്‍ത്താന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ച് ദിവസമെങ്കിലും വില താഴാന്‍ എടുക്കുമെന്നും അതിനുശേഷം തക്കാളിയുടെ വരവ് കൂടുന്നതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. തക്കാളിയടക്കമുള്ള പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റം രാജ്യത്ത് അനുഭവപ്പെടുന്നത് തുടരുകയാണ്.


ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന വന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 1,61,497 കോടി രൂപയാണ് ജൂണില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. ജിഎസ്ടി നടപ്പാക്കിയശേഷം ഇത് നാലാംവട്ടമാണ് 1.6 ലക്ഷം കോടിയിലേറെ സമാഹരിക്കുന്നത്. കഴിഞ്ഞ 16 മാസമായി 1.4 ലക്ഷം കോടിയിലേറെയാണ് ജിഎസ്ടി സമാഹരണം. സിജിഎസ്ടി ഇനത്തില്‍ 31,013 കോടിയും എസ്ജിഎസ്ടി ഇനത്തില്‍ 38,292 കോടിയും ഐജിഎസ്ടി ഇനത്തില്‍ 80,292 കോടിയും സെസ് ഇനത്തില്‍ 11,900 കോടിയും ലഭിച്ചു.


മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുത്തതോടെ എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ നാലാമത്തെ ബാങ്കിങ് സ്ഥാപനമായി വളര്‍ന്നു. ഭവനവായ്പാ കമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുക്കാന്‍ 2022 ഏപ്രില്‍ നാലിനാണ് എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചത്. ശനിയാഴ്ചയോടെ ലയനപ്രക്രിയ പൂര്‍ത്തിയായി.


സറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനന രജിസ്റ്ററിലും തിരുത്തുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ല­­ളിതമാക്കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും തിരുത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തില്‍ ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ തിരുത്തല്‍ വരുത്താവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.


റുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ചിലയിടങ്ങളില്‍ നിര്‍മാണംതുടങ്ങി. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.
ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും.

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0