v.sivankutty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
v.sivankutty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുട്ടികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും: മന്ത്രി വി ശിവൻകുട്ടി #latest_news


ആലപ്പുഴ: കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാ ആഴ്ചയും പരാതിപ്പെട്ടി പരിശോധിച്ച് നടപടിയെടുക്കണം. കുട്ടികൾ പേരുകൾ സഹിതം പരാതി എഴുതേണ്ടതില്ല. നടപടി സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ചാരുംമൂട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സ്വന്തം കുടുംബത്തിൽ നിന്ന് കുട്ടിക്ക് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നു. അച്ഛനിൽ നിന്നും രണ്ടാനമ്മയിൽ നിന്നും താൻ നേരിട്ട ബുദ്ധിമുട്ടുകൾ കുട്ടി ഒരു നോട്ട്ബുക്കിൽ എഴുതിയിരുന്നു. അത്തരം കുട്ടികൾക്ക് പലപ്പോഴും അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി #School_Time



സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് തയാറാകുമെന്നും അവര്‍ അറിയിച്ചിരുന്നു.

തുടര്‍പ്രക്ഷോഭം ആലോചിക്കാന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ചര്‍ച്ചക്ക് മന്ത്രി സന്നദ്ധത അറിയിച്ചത്. സമയ മാറ്റത്തില്‍ എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വകരിക്കും

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0