ലഖ്‌നൗ: സ്കൂളിൽ ക്ലാസ്സെടുക്കേണ്ട സമയത്ത് പാട്ടുവച്ച് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ പ്രദേശത്തെ മുണ്ടഖേഡ പ്രൈമറി സ്കൂളിലെ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചു.
ജൂലൈ 19 നാണ് സംഭവം നടന്നത്. ക്ലാസ്സ് നടക്കുന്നതിനിടെയാണ് അധ്യാപികയുടെ പ്രവൃത്തി നടന്നത്. വീഡിയോയിൽ, ക്ലാസ് മുറിക്കുള്ളിൽ ഇരുന്ന് തലയിൽ എണ്ണ തേയ്ക്കുന്നതും അധ്യാപിക മൊബൈലിൽ ഒരു പഴയ ഹിന്ദി സിനിമാ ഗാനവും വച്ചിട്ടുണ്ട്. ആ സമയത്ത് വിദ്യാർത്ഥികൾ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നു.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അധ്യാപികയുടെ ഈ ഗുരുതരമായ അശ്രദ്ധ ഉത്തർപ്രദേശിലെ സർക്കാർ വിദ്യാഭ്യാസത്തിന്റെയും സ്‌കൂളുകളുടെയും ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
ക്ലാസ്സെടുക്കേണ്ട സമയത്ത് പാട്ടുവച്ച് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്തു #latest_news
By
Editor
on
ജൂലൈ 24, 2025