സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. സ്കൂൾ അക്കാദമിക കലണ്ടർ പ്രകാരമാണ് പരീക്ഷ തിയ്യതി നിശ്ചയിച്ചിട്ടുള്ളത് . ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 18 വരെയും നടക്കും. പ്ലസ് വൺ ,പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും വാർഷിക പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും നടക്കും. മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സ്കൂൾ അടയ്ക്കും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.