കുടിയാൻമല :
സമഗ്രശിക്ഷാ കേരളം
തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി
അരങ്ങ് ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ പഠനോത്സവം ബഹു: ഇരിക്കൂര്‍ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജോസ് സെബാസ്റ്റ്യന്‍ ആലിലക്കുഴിയില്‍,
തളിപ്പറമ്പ് നോര്‍ത്ത് ബി.പി.സി ശ്രീ ബിജേഷ് കെ, പ്രധാനാധ്യാപിക ശ്രീമതി സീന വിന്‍സന്റ്, പി.ടി.എ പ്രസിഡന്റ് ശ്രീമതി സുധ പള്ളത്ത്, സി.ആര്‍.സി.സി ശ്രീ അനൂപ് കുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി ഗീത കുമാരി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പഠന മികവ് പ്രവര്‍ത്തന പ്രദര്‍ശനം, സ്കിറ്റ് തുടങ്ങിയവയും അരങ്ങേറി. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ പങ്കാളികളായി