പാലക്കാട് : പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം, അഞ്ചുപേർ മരണപ്പെട്ടു. മണ്ണന്തറ സ്വദേശി വിജേഷ്, വിഷ്ണു വാൽപ്പാറ സ്വദേശി രമേശ്, മാണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കല്ലടിട്കോട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മണ്ണാർക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൻ്റെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിനുറുക്കി യാത്രക്കാരെ പുറത്തെടുത്തു. നാല് പേർ സംഭവസ്ഥലത്തും ഒരാൾ പാലക്കാട് ജില്ലാശുപത്രിയിലുമാണ് മരിച്ചത്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.