പാലക്കാട് :
കുത്തനൂരിലും അട്ടപ്പാടിയിലും രണ്ടു പേർ സൂര്യാതപമേറ്റ് മരിച്ചു. കുത്തനൂർ പനയങ്ങാടം വീട്ടിൽ ഹരിദാസനെയാണ് (65) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിതമായി മദ്യപിച്ചതിനെ തുടർന്ന് വീടിന് സമീപം വെയിലത്ത് കിടന്നുറങ്ങുകയായിരുന്നുവെന്നും ഈ സമയം ചൂടേറ്റ് മരിക്കുകയായിരുന്നുവെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പാലക്കാട് അട്ടപ്പാടിയിലും സമാനമായ സംഭവം സ്ഥിരീകരിച്ചു. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് മദ്യപിച്ചാണ് മരിച്ചത്. ഷോളയൂർ ഊത്തുക്കുഴി സ്വദേശി സെന്തിൽ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.