Sun Burn എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sun Burn എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പാലക്കാട് സൂര്യാഘാതമേറ്റ് മദ്യപിച്ച് വെയിലിൽ കിടന്നയാൾ ഉൾപ്പടെ രണ്ട് മരണം. #SunBurn

പാലക്കാട് :  
കുത്തനൂരിലും അട്ടപ്പാടിയിലും രണ്ടു പേർ സൂര്യാതപമേറ്റ് മരിച്ചു.  കുത്തനൂർ പനയങ്ങാടം വീട്ടിൽ ഹരിദാസനെയാണ് (65) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

 അമിതമായി മദ്യപിച്ചതിനെ തുടർന്ന് വീടിന് സമീപം വെയിലത്ത് കിടന്നുറങ്ങുകയായിരുന്നുവെന്നും ഈ സമയം ചൂടേറ്റ് മരിക്കുകയായിരുന്നുവെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

  പാലക്കാട് അട്ടപ്പാടിയിലും സമാനമായ സംഭവം സ്ഥിരീകരിച്ചു.  കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് മദ്യപിച്ചാണ് മരിച്ചത്.  ഷോളയൂർ ഊത്തുക്കുഴി സ്വദേശി സെന്തിൽ (50) ആണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് സെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.  കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0