പാലക്കാട്:ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നൊച്ചുള്ളിപ്പാലം കൊക്കാട്ട് കവറത്തറ വീട്ടിൽ വിനോദ്, ബിന്ദു ദമ്പതികളുടെ മകന്‍ മിഥുനാണ് (13) മരിച്ചത്.
എട്ടിനാണ് ജില്ല ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു 12ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വീട്ടുസമീപത്തെ കുളത്തിലെ വെള്ളം വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയമുണ്ട്. വിശദമായ പരിശോധനക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
A student who was undergoing treatment for vomiting died

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.