പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളിൽ പരിശോധന നടത്തും.
ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. ഏഴ് മണിക്കൂറിൽ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ പുനരാരംഭിക്കും. ചിറ്റൂർ മേഖലയിൽ പൊലീസിൻ്റെ അന്വേഷണം ഊർജിതമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടിൽ ഇറങ്ങുകയായിരുന്നു. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു.
ഇതിനിടെ സഹോദരനൊപ്പം പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയും ചെയ്യും.ഒടുവിൽ കുട്ടിയെ കണ്ടെത്താനാകാതെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഡോഗ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും പരിശോധന ആരംഭിക്കുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടും പൊലീസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു.
സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂൾ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നും തുടരും. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ.
Search underway for missing six-year-old boy in Chittoor

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.