Gold theft എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Gold theft എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ പറവൂര്‍ സ്വദേശിയായ വയോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ #Mathamangalam


മാതമംഗലം: മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെയാണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂർ പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണിയുടെ (76)  അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

ഇതിൽ അനിത (40) ഗീത (38) എന്നിവരെ രണ്ടുപേരെ പെരിങ്ങാം പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേർ മാലയും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസിടിവി ക്യാമറയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും നിരവധി  തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തിയവരാണ്. 

Karnataka natives arrested 

വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത് സമീന #Kozhikode


കോഴിക്കോട്:നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്നും തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ വീണ്ടും കബളിപ്പിച്ചു. പുറത്തുവന്ന തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിയതോടെ നാല് ദിവസമായി തൊണ്ടിമുതലിനായി കാത്തിരിക്കുന്ന പൊലീസ് വീണ്ടും വെട്ടിലായി. തൊണ്ടിമുതൽ  എടുക്കാന്‍ കഴിയാതെ വന്നതോടെ തെളിവു നശിപ്പിക്കൽ, പോലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.

ശനിയാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നത്. കാവൽ നിന്ന രണ്ട് വനിതാ സിപിഒമാർക്ക് നേരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ സമീന, പിന്നാലെ പ്രതി തൊണ്ടിമുതലും ഡയപ്പറുമടക്കം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.

നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാനായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് വിഴുങ്ങിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എക്‌സറേ പരിശോധനയിൽ സമീനയുടെ വയറ്റിൽനിന്ന് സ്വർണാഭരണം കണ്ടെത്തിയിരുന്നു.

മാല പുറത്തെടുക്കാൻ എനിമ നൽകിയെങ്കിലും പുറത്തുവന്നില്ല. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽവെച്ചാണ് പ്രതി തൊണ്ടിമുതൽ ഫ്ലഷ് ചെയ്തത്. 

 nilambur theft case accused sameena flushes stolen chain evidance in toilet

കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി #Malappuram

 


മലപ്പുറം:നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്കാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടയിൽ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്ത് സമീന എത്തി. എന്നാൽ, നീരസം അറിയിച്ചു. കുഞ്ഞുപെൺകുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ധരിച്ചിരുന്ന സ്വർണമാല കാണാതായി.

സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. ഒടുവിൽ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് സമീനയെ സ്കാൻ ചെയ്തു.

 തുടർന്ന് വയറ്റിൽ സ്വർണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. ആഭരണം വീണ്ടെടുക്കാന്‍ അടവുകൾ പലതും പൊലീസ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടർന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൻ്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 Woman who stole and swallowed gold necklace taken to Medical College Hospital

ബസ്സില്‍ വെച്ച് കോഴിക്കോട് സ്വദേശിനിയുടെ മാല കവരാന്‍ ശ്രമം ; സ്ത്രീകൾ പിടിയിൽ. #Kozhikode


കോഴിക്കോട്: ബസ്സിൽ വെച്ച് യുവതിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ലക്ഷ്മി, ശീതൾഎന്നിവരാണ് പിടിയിലായത്.
കോഴിക്കോട് കരിമ്പാപ്പൊയിൽ സ്വദേശിയായ യുവതിയുടെ നാലേ കാൽ പവൻ തൂക്കം വരുന്ന മാലയാണ് പ്രതികൾ കവരാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഉള്ളിയേരി ബസ് സ്റ്റാൻ്റിലാണ് സംഭവം നടന്നത്.

സ്റ്റാൻഡിൽ നിർത്തി നടുവണ്ണൂർ ഭാഗത്തേക്കുള്ള ബസിലാണ് ഇരുവരും മോഷണത്തിനായി കയറിയത്. യുവതിയുടെ നാലര പവൻ വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു പദ്ധതി. മാല പൊട്ടിച്ചതോടെ യുവതി ബഹളം വെച്ചു.

തുടർന്ന് മറ്റ് യാത്രക്കാർ ചേർന്ന് ഇരുവരെയും തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് അത്തോളി പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Women from Tamil Nadu arrested for trying to steal a young woman's necklace.

Women from Tamil Nadu arrested for trying to steal a young woman's necklace.......

Read more at: https://truevisionnews.com/news/332161/women-from-tamil-nadu-arrested-for-trying-to-steal-a-young-womans-necklace
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0