മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നര വയസ്സുള്ള കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശിനിയായ ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവർ ദാരുണമായി മരിച്ചു.
കുട്ടിയോടൊപ്പം കിണറ്റിൽ ചാടി ഇർഫാന ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇർഫാനയുടെ അമ്മ നാല് മാസം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം അവർക്ക് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്ന് ബന്ധുക്കളും പോലീസും പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ, സ്വയം ഒറ്റപ്പെടുത്തരുത്, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ: 1056, 0471-2552056).
Mother and one and a half year old child found dead in well.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.