തിരൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ #ELEVATOR_STUCK
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റിലുള്ളതെന്നാണ് വിവരം. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്.
ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാർ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദഗ്ധരും റെയിൽവേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് ലിഫ്റ്റ് ഡോർ തുറക്കാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. റെയിൽവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.