Kozhikode Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kozhikode Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത് സമീന #Kozhikode


കോഴിക്കോട്:നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്നും തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന പൊലീസുകാരെ വീണ്ടും കബളിപ്പിച്ചു. പുറത്തുവന്ന തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിയതോടെ നാല് ദിവസമായി തൊണ്ടിമുതലിനായി കാത്തിരിക്കുന്ന പൊലീസ് വീണ്ടും വെട്ടിലായി. തൊണ്ടിമുതൽ  എടുക്കാന്‍ കഴിയാതെ വന്നതോടെ തെളിവു നശിപ്പിക്കൽ, പോലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.

ശനിയാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നത്. കാവൽ നിന്ന രണ്ട് വനിതാ സിപിഒമാർക്ക് നേരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ സമീന, പിന്നാലെ പ്രതി തൊണ്ടിമുതലും ഡയപ്പറുമടക്കം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.

നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാനായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് വിഴുങ്ങിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എക്‌സറേ പരിശോധനയിൽ സമീനയുടെ വയറ്റിൽനിന്ന് സ്വർണാഭരണം കണ്ടെത്തിയിരുന്നു.

മാല പുറത്തെടുക്കാൻ എനിമ നൽകിയെങ്കിലും പുറത്തുവന്നില്ല. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽവെച്ചാണ് പ്രതി തൊണ്ടിമുതൽ ഫ്ലഷ് ചെയ്തത്. 

 nilambur theft case accused sameena flushes stolen chain evidance in toilet

25 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു #Kozhikode


കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെൻ്റീമീറ്റർ നീളവും 45 സെൻ്റീമീറ്റർ വീതിയുമുണ്ട്. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്.

25 വയസുള്ള യുവതി അകാരണമായി വയർ വീർത്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൻ്റെ സൂപ്രണ്ട് ഡോ. അരുൺ പ്രീതിൻ്റെ നിർദ്ദേശ പ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. മോളി സാം, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സിദ്ദീഖ് സി.എം., ഡോ. എമിൽ ജോസ് സീനിയർ റെസിഡൻ്റ്, അനസ്തേഷ്യ വിഭാഗത്തിൽ പ്രൊഫസർ ഡോ. തസ്നിം മുഹമ്മദ് എൻ, ഡോ. ലക്ഷ്മി വി. നായർ അസി പ്രഫസർ, ഡോ. റിഥുൽ സിനിയർ റെസിഡൻ്റ്, ആസ്ഥാനത്തെ ഓഫീസർ അശ്വതി പി.എസ്., തിയേറ്റർ അസിസ്റ്റൻ്റ് പ്രബോധ് ചന്ദ്രൻ പി.വി., ആസ്ഥാനത്തെ അസിസ്റ്റൻ്റ് മിനി എൻ.പി., ഹെഡ് നഴ്സസ് ദീപ മാണി, സീമ പി.എം. എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. 

അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്തെ 11 വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു #Amoebic_Meningoencephalitis





കോഴിക്കോട്:
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

പനി ബാധിച്ച് ചേളാരിയിൽ ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഇതോടെ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗബാധിതരുടെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം #amoebic #meningoencephalitis


കോഴിക്കോട്:
അമീബിക് മസ്തിഷ്‌ക ജ്വരംവാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തി. ഓമശ്ശേരിയിലെ കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള  അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും യുവാവിന്റെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
 

പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നു.

താമരശ്ശേരിയിൽ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാർഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0