മലപ്പുറം:മാനസിക ചികിത്സയുടെ മറവിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക് നടത്തിപ്പുകാരനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട് പയ്യനാടത്തെ പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) അറസ്റ്റിലായി. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിനു സമീപമുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വച്ചാണ് ചികിത്സയുടെ മറവില്‍ പീഡനം നടത്തിയത് .
2024 ഒക്ടോബറിൽ കുട്ടിയുടെ മുത്തശ്ശിയാണ് കുട്ടിയെ ആദ്യമായി ചികിത്സയ്ക്കായി കൊണ്ടുവന്നത്. കഴിഞ്ഞ മാർച്ചിൽ തുടർചികിത്സയ്ക്കായി എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യമായി ഉണ്ടായത്. ചികിത്സയിലായിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് പ്രതി തന്നെ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു.
Psychiatric treatment, fifteen-year-old sexually abused, ARREST
Childline - 1098

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.