ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട്.

• ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

• സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

• കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 ജൂൺ മാസത്തെ ശമ്പളം മേയ് 30-ാം തീയതി വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

• റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ അഞ്ച് ട്രെയിനുകള്‍ വൈകി ഓടുന്നു. മാവേലിക്കര ചെങ്ങന്നൂര്‍ സ്റ്റേഷനിടയിലെ ട്രാക്കിലാണ് മരം വീണത്. ഉടന്‍ തടസം നീക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

• കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

• ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

• ട്രെയിൻ യാത്രാനിരക്ക്‌ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. നിരക്ക്‌ വർധന ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ. എടുക്കുന്ന ടിക്കറ്റിൽ ഒരു പൈസയാണ്‌ വർധനയെങ്കിലും നിരക്ക്‌ റൗണ്ട്‌ ചെയ്‌ത്‌ കണക്കാക്കുമ്പോൾ പത്തുരൂപവരെ വർധനയുണ്ടാകും. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0