ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 01 ജൂലൈ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

• കേരള വിവരാവകാശ കമ്മിഷണര്‍ ഡോ എഎ ഹക്കീമീന് ഈ വര്‍ഷത്തെ പ്രവാസി ലീഗല്‍ സെല്‍  വിവരാവകാശ  പുരസ്‌കാരം.

• ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് ഇന്ന് തുടക്കമാകും.

• കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്നും,  ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത് അപകടത്തിലാക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

• രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനത്തില്‍ വന്‍ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങള്‍ ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍.

• തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ലയിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികം ഇന്ന്.

• ഉഷ്‌ണതരംഗത്തിന്‌ പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. രാജ്യതലസ്ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 11 ആയി.

• ഫ്രാൻസിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പോളിങ്‌.

• പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുെട കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഒ ആര്‍ കേളു.

MALAYORAM NEWS is licensed under CC BY 4.0