Business Malayoram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Business Malayoram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ത്യന്‍ വിപണിയില്‍ സംഭവിക്കുന്നത് എന്ത് ? നിക്ഷേപങ്ങള്‍ നഷ്ട്ത്തിലേക്ക്, നിക്ഷേപകര്‍ പരിഭ്രാന്തര്‍.. കാരണങ്ങള്‍ ഇവിടെ വായിക്കുക : #IndianShareMarket

ന്ത്യൻ ഓഹരി വിപണി സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ആറ് - ഏഴ് മാസമായി തുടരുന്ന ഈ  ചാഞ്ചാട്ടത്തില്‍ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് 16 ശതമാനം ഇടിഞ്ഞു. വലിയ ക്യാപ് ഓഹരികൾ 15 ശതമാനം വരെ ഇടിഞ്ഞപ്പോൾ, മിഡ്, സ്മോൾ ക്യാപ്സ് നിക്ഷേപകർക്ക് 22 മുതൽ 25 ശതമാനം വരെ നഷ്ടമുണ്ടാക്കി. ഫെബ്രുവരിയിൽ തന്നെ ഈ വിഭാഗം കരടി വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചിരുന്നു. 20 ശതമാനത്തിലധികം ഇടിവ് കരടി വിപണിയായി കണക്കാക്കപ്പെടുന്നു.

കോവിഡിന് ശേഷമുള്ള തകർച്ചയിൽ നിന്ന് കരകയറിയ വിപണി കഴിഞ്ഞ സെപ്തംബർ മുതൽ വീണ്ടും ഇടിയുകയാണ്. ഇക്കാലയളവിൽ ഇരുനൂറിലധികം ഓഹരികളുടെ വില പകുതിയായി കുറഞ്ഞു. 30 മുതൽ 50 ശതമാനം വരെ ഇടിഞ്ഞ ഓഹരികളുടെ എണ്ണം ഏകദേശം 1,150 ആണ്. 4,700 ഓഹരികളിൽ 1,500-ൽ താഴെ മാത്രമാണ് സെപ്റ്റംബർ മുതൽ പോസിറ്റീവ് റിട്ടേൺ നൽകിയത്.
 

വീഴ്ചയ്ക്ക് പിന്നിൽ അഞ്ച് കാരണങ്ങള്‍!


വിപണിയുടെ ഇടിവിന് പിന്നിൽ പ്രധാനമായും അഞ്ച് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ:  

ഇതിലൊന്നാണ് ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തിയ ശേഷം വിവിധ രാജ്യങ്ങളുമായി ആരംഭിച്ച വ്യാപാരയുദ്ധം, ഇത് ട്രംപിൻ്റെ നീക്കങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കയ്ക്ക് കാരണമായി.

വിദേശികളുടെ വിൽപ്പന:

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കമാണ് മറ്റൊരു കാരണം. വിദേശ നിക്ഷേപകർ 2024 സെപ്തംബർ മുതൽ ഇന്ത്യൻ വിപണിയിൽ 2.25 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ മൂല്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് അവർ തിരിഞ്ഞു. ഇത് വിൽപന സമ്മർദ്ദം സൃഷ്ടിക്കുകയും രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നയിക്കുകയും ചെയ്തു.

ആഭ്യന്തര വിപണിയും മാന്ദ്യവും: 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. സർക്കാർ, കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള നിക്ഷേപം കുറയുന്നതും കുറഞ്ഞ ഉപഭോഗവും ഉയർന്ന പണപ്പെരുപ്പവും വളർച്ചയെ ബാധിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥ 9.2 ശതമാനം വളർച്ച നേടി. ഈ വർഷം കുറഞ്ഞത് 6.5 ശതമാനം വളർച്ച കൈവരിക്കാൻ പാടുപെടുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

കോർപ്പറേറ്റ് വരുമാനത്തിൽ ഇടിവ്: 

കഴിഞ്ഞ ഏതാനും പാദങ്ങളിൽ രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം പ്രതീക്ഷിച്ചതിലും മോശമായ ത്രൈമാസ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിക്കുകയും വിപണിയിലെ മോശം പ്രകടനത്തിന് കാരണമാവുകയും ചെയ്തു.

അന്യായ മൂല്യനിർണ്ണയം:

 ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം അന്യായമായി ഉയർന്നതാണെന്നാണ് നിഗമനം. പ്രത്യേകിച്ച് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ. അതുകൊണ്ട് തന്നെ വിപണി ഏറെ നാളായി കാത്തിരിക്കുകയാണ് ഇപ്പോഴത്തെ ഈ തിരുത്തൽ.

 

കടപ്പാട് : ധനം മാഗസിന്‍

ജില്ലയില്‍ സൗജന്യ വൈഫൈ;ഒരു ദിവസം ഒരു ജി.ബി. സൗജന്യം... #Technology

 


തൊടുപുഴ: ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചു തുടങ്ങി. സംസ്ഥാന ഐ.ടി. മിഷൻ ബിഎസ്എൻഎൽ നടപ്പാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തിയായതോടെയാണ് വൈഫൈ കേന്ദ്രങ്ങൾ ആരംഭിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ സൗജന്യമാണ്. അപ്പോൾ നിങ്ങൾക്ക് മിതമായ നിരക്കിൽ കൂടുതൽ ഡാറ്റ ലഭിക്കും. ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിദിനം 10 എം.ബി.പി.എസ്. വേഗത്തിൽ സൗജന്യ ഇൻ്റർനെറ്റ് നേടൂ.

സ്വർണവില താഴേക്ക്; 240 രൂപ കുറഞ്ഞു... #Gold_Rate

 


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമായിരുന്നു ഇന്നലെ നിരക്ക്. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ15 ശതമാനത്തിൽ നിന്നും 6% ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ അറിയിച്ചു. ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വളരെ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20%ത്തിലധികം ഇടിവ് വന്നതായിട്ടും വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ച് സ്വര്‍ണവില... #Gold_Rate

 


ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. 

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നില്‍ക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... #Gold_Rate

 


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുറവ്... #Gold_Rate

 


കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്.

ഇന്നലെ സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില.

ആഗോള വിപണിയില്‍ വില ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കൂടിയേക്കും. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ഉപയോഗിക്കുന്നതാകും നല്ലത്.

അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 90.90 രൂപയാണ് വില. 8 ഗ്രാമിന് 727.20 രൂപ,10 ഗ്രാമിന് 909 രൂപ,100 ഗ്രാമിന് 9,090 രൂപ, ഒരു കിലോഗ്രാമിന് 90,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

സംസ്ഥാനത്തെ സ്വര്‍ണവില ഉയരുന്നു... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു... #Gold_Rate

 


സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 വര്‍ധിച്ചാണ് ഈ നിരക്കിലേക്ക് എത്തിയത്.

മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 വര്‍ധിച്ചാണ് ഈ നിരക്കിലേക്ക് എത്തിയത്.

മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം ഗ്രാമിന് 75 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6715 രൂപയും പവന് 53720 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... #GOLD_RATE

 


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6620 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില ഉയരും. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു... #Gold_Rate

 




സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍
ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില.

കഴിഞ്ഞ മാസം 20ന് 55000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും വന്നതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് വീണ്ടും 54000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് വന്നാണ് വില താഴേക്കെത്തിയത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 52,720 രൂപയായി. ഗ്രാമിന്25 രൂപ കുറഞ്ഞ് 6590 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു... #Gold_Rate


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 54,000 കടന്നു. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54000 കടന്നത്. നിലവില്‍ 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി ; പവന് 200 രൂപയാണ് കൂടിയത്..... #Kerala_News


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു.പിന്നീട് ഇന്നുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

ആലക്കോട്ട് വ്യാജ സർട്ടിഫിക്കറ്റ് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് ലെൻസ്ഫെഡ്..... #Flash_News

തളിപ്പറമ്പ് ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ വനിതാ എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 64 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ലൈസൻസ്‌ഡ് എൻജിനീയേ ഴ്സ് ആൻഡ് സൂപ്പർവൈസേ ഴ്സ് ഫെഡറേഷൻ(ലെൻഫെ ഡ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലെൻഫെഡ് അംഗവും വെള്ളാട് സ്വദേശിയുമായ ജമുന ജോസഫിന്റെ പേരിലാണ് കെട്ടിടങ്ങളുടെ 64 വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തത്. സംഭവത്തിൽ ജമുനയുടെ പരാതിയിൽ ആലക്കോട് സിആർ ബിൽഡേഴ്സ് രാഹുൽ എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തളിപ്പറമ്പിലുംഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 4 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ അറിയിച്ചു. ശ്രീകണ്ഠപുരം മേഖലയിലും തട്ടിപ്പ് നടന്നതായി സംശയമുണ്ട്.


2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം

ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.

വാന്‍ഗാര്‍ഡ് ഗ്രൂപ്പിന് പുതിയ തലവന്‍; സലിം റാംജി വരുന്നത് എതിരാളിയായ ബ്ലാക്ക് റോക്കില്‍ നിന്ന്.. #Vanguard_Group

 


മേരിക്കയിലെ പെൻസിൽവാനിയയിലെ മാൽവേൺ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) ദാതാക്കളും നിക്ഷേപ കമ്പനിയുമായ വാന്‍ഗാര്‍ഡ് തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായ ബ്ലാക്ക് റോക്കിലെ  സലിം റാംജിയെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു, ടിം ബക്ക്‌ലിയുടെ പിൻഗാമിയായി, ഇൻഡെക്‌സ് ഫണ്ടിലെ നിക്ഷേപത്തിൽ വിപ്ലവം സൃഷ്‌ടിച്ച കമ്പനിയെ നയിക്കുന്ന ആദ്യത്തെ വിദേശിയായി സലിം റാംജി മാറി.

ബ്ലാക്ക്‌റോക്കിലെ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെയും ഇൻഡെക്‌സ് നിക്ഷേപത്തിൻ്റെയും മേൽനോട്ടം വഹിച്ച റാംജി, അതിൻ്റെ ഏറ്റവും വലിയ എതിരാളികളിലൊന്നായ വാൻഗാർഡിൽ ജൂലൈയിൽ ചേരുമെന്ന് ചൊവ്വാഴ്ച ഒരു ഇമെയിൽ പ്രസ്താവനയിൽ പറയുന്നു. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് അന്തരിച്ച ജാക്ക് ബോഗ്ലെയാണ് വാൻഗാർഡ് സ്ഥാപിച്ചത്, മാർച്ച് അവസാനത്തോടെ ഇത് ഏകദേശം 9.3 ട്രില്യൺ ഡോളർ കൈവരിച്ചു.

"നിലവിലെ നിക്ഷേപകരുടെ ലാൻഡ്‌സ്‌കേപ്പ് മാറിക്കൊണ്ടിരിക്കുകയാണ്, നിക്ഷേപ വിജയത്തിനുള്ള ഏറ്റവും മികച്ച അവസരം ജനങ്ങൾക്ക് നൽകാനുള്ള വാൻഗാർഡിന് അതിൻ്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരങ്ങൾ ഇത് നൽകുന്നു, ഇത് സ്ഥാപനത്തിൻ്റെ അഞ്ച് ദശാബ്ദക്കാലത്തെ ചരിത്രത്തിലെ ഏത് സമയത്തേക്കാളും ഇന്ന് പ്രസക്തമാണ്," റാംജി പറഞ്ഞു. പ്രസ്താവന. "എല്ലാ നിക്ഷേപകർക്കും വേണ്ടി ഒരു നിലപാട് സ്വീകരിക്കുന്ന വിശ്വസ്ത സ്ഥാപനമായി നിലകൊള്ളുമ്പോൾ ആ പ്രധാന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ഈ നിമിഷം നിറവേറ്റാൻ വാൻഗാർഡിനെ അണിനിരത്തുന്നതിലായിരിക്കും എൻ്റെ ശ്രദ്ധ."

ഈ വർഷം അവസാനത്തോടെ ബക്ക്‌ലി വിരമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിൻ്റെ ബോർഡ് അദ്ദേഹത്തിൻ്റെ പിൻഗാമിക്കായി തിരച്ചിൽ ആരംഭിച്ചതായും ഫെബ്രുവരിയിൽ വാൻഗാർഡ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടായി വാൻഗാർഡ് വെറ്ററൻ ആയ അദ്ദേഹം 2018 മുതൽ സി ഇ ഓ ആയി തുടരുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ന്യൂയോർക്ക് ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കിന്‍റെ ഭാഗമായി ഒരു ദശാബ്ദത്തോള റാംജി ഉണ്ടായിരുന്നു, സിഇഒ ലാറി ഫിങ്കിൻ്റെ പിൻഗാമികളിൽ ഒരാളായിപോലും സാമ്പത്തിക വിദഗ്ധര്‍ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. iShares-ൻ്റെയും ഇൻഡെക്‌സ് നിക്ഷേപങ്ങളുടെയും ആഗോള തലവൻ എന്ന നിലയിൽ, ഇപ്പോൾ ഏകദേശം 3.7 ട്രില്യൺ ഡോളർ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൻ്റെ ETF ബിസിനസിൻ്റെ വൻതോതിലുള്ള വിപുലീകരണത്തിന് മേൽനോട്ടം വഹിക്കാൻ അദ്ദേഹം സഹായിച്ചു.

“ഈ നേട്ടത്തിൽ ഞങ്ങൾ സലിമിനെ അഭിനന്ദിക്കുകയും ഞങ്ങളുടെ സ്ഥാപനത്തിലെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് നന്ദി പറയുകയും ചെയ്യുന്നു,” ബ്ലാക്ക് റോക്കിൻ്റെ വക്താവ് എഡ് സ്വീനി ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. "ഒന്നിലധികം നിക്ഷേപ മാനേജ്‌മെൻ്റ് കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും നയിക്കാൻ പോകുന്ന ഞങ്ങളുടെ സ്ഥാപനത്തിൻ്റെ പൂർവ്വ വിദ്യാർത്ഥികളുടെ ട്രാക്ക് റെക്കോർഡ് ഉള്ളതിൽ ബ്ലാക്ക് റോക്കിന് അഭിമാനമുണ്ട്."

$10.5 ട്രില്യൺ ആസ്തിയുള്ള ബ്ലാക്ക്‌റോക്ക്, അതിവേഗം വളരുന്ന ETF ബിസിനസിൽ വാൻഗാർഡുമായി നേരിട്ട് മത്സരിക്കുന്നു, കൂടാതെ അവർ US ഫണ്ടുകളിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ആ സ്ഥാപനങ്ങളും സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബൽ അഡൈ്വസർമാരും "ബിഗ് ത്രീ" ഇൻഡെക്സ് നിക്ഷേപത്തിൽ ഉൾപ്പെടുന്നു, എസ് ആൻ്റ് പി 500 ലെ മിക്കവാറും എല്ലാ കമ്പനികളിലും വൻതോതിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നു. ഇത് അവർക്ക് വിപണികളിൽ ഗണ്യമായ സ്വാധീനം നൽകി - കൂടാതെ രാഷ്ട്രീയക്കാരിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും ആസ്തി എങ്ങനെയെന്ന് ജാഗ്രതയോടെ പരിശോധിക്കാൻ ക്ഷണിച്ചു. മാനേജർമാർ അവരുടെ അധികാരം പ്രയോഗിക്കുന്നു.

ബോഗലിൻ്റെ ഭരണം


1975-ൽ വാൻഗാർഡിൻ്റെ സ്ഥാപനം മുതൽ 1995 വരെ സിഇഒ ആയിരുന്ന ബോഗ്ലെ, വിശാലമായ സ്റ്റോക്ക് മാർക്കറ്റിലേക്ക് സൂചികയിലാക്കിയ ഒരു ഫണ്ട് വിജയകരവും വിലകുറഞ്ഞതും ജനങ്ങളിലേക്ക് വിപണനം ചെയ്യപ്പെടുമെന്ന ആശയം പിടിച്ചെടുത്തു. ഇൻഡെക്സ് ഫണ്ട് പിടിമുറുക്കിക്കഴിഞ്ഞാൽ, അത് ഒടുവിൽ പല അസറ്റ് മാനേജർമാരുടെയും ഫീസ് കുറയ്ക്കുന്നതിലേക്ക് നയിച്ചു, ആധുനിക നിക്ഷേപത്തെ പരിവർത്തനം ചെയ്തു. 2019-ൽ 89-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ഇൻഡെക്സ് ഫണ്ട് പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമല്ല, ഫീസിൽ ലിഡ് സൂക്ഷിക്കുന്നതിലൂടെയും വാൻഗാർഡ് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിച്ചു. സ്ഥാപനം അതിൻ്റെ അംഗ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ളതാണ്, അത് പുറത്തുനിന്നുള്ള നിക്ഷേപകരേക്കാൾ ഫണ്ട് ഷെയർഹോൾഡർമാരുടെ ഉടമസ്ഥതയിലാണ്.

സമീപ വർഷങ്ങളിൽ, വാൻഗാർഡ് അതിൻ്റെ പരമ്പരാഗത ഇൻഡെക്‌സ് ഫണ്ടുകൾക്കപ്പുറം പുതിയ ക്ലയൻ്റുകളെ വളർത്തിയെടുക്കുന്നതിനും വളർച്ചയ്‌ക്കായി സാമ്പത്തിക ഉപദേശക ബിസിനസുകളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചു. അതോടൊപ്പം പ്രൈവറ്റ് ഇക്വിറ്റി പോലുള്ള സ്വകാര്യ ആസ്തികൾക്കായി അതിവേഗം വളരുന്ന വിപണികളിലേക്കും ചെറിയ തോതില്‍ ഇടപെടലുകൾ നടത്തി.

അന്താരാഷ്ട്ര തലത്തിൽ, പുതിയ രാജ്യങ്ങളിലേക്ക് നിക്ഷേപം നടത്തുക, ഇൻഡക്സ് ഫണ്ടുകളും ETF-കളും വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ചെലവിലുള്ള ദൗത്യം കൊണ്ടുപോകാൻ വാൻഗാർഡ് ലക്ഷ്യമിടുന്നു. എന്നാൽ ചില മേഖലകളിൽ അത് പിൻവലിച്ചു, പ്രത്യേകിച്ച് ചൈനയിലെ ബിസിനസ്സിൽ നിന്ന്.

ഇന്നത്തെ (24 ജൂൺ 2022) സ്റ്റോക്ക് മാർക്കറ്റ് ലൈവ് അപ്‌ഡേറ്റുകൾ: SGX നിഫ്റ്റി നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു. | Latest Stock Updates.

 SGX നിഫ്റ്റി ഒരു നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു

 സിംഗപ്പൂർ എക്‌സ്‌ചേഞ്ചിലെ നിഫ്റ്റി ഫ്യൂച്ചറുകൾ 79.5 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 15,644 ൽ വ്യാപാരം നടത്തി, ദലാൽ സ്ട്രീറ്റ് വെള്ളിയാഴ്ച നല്ല തുടക്കത്തിലേക്ക് നീങ്ങുന്നു.

 
 ക്യു 4 ഫലങ്ങൾ ഇന്ന്

 ഇന്ന് ത്രൈമാസ വരുമാനം പ്രഖ്യാപിക്കുന്ന കമ്പനികളിൽ SEPC, Autolite (ഇന്ത്യ) എന്നിവ ഉൾപ്പെടുന്നു.

 
 സാങ്കേതിക കാഴ്ച: നിഫ്റ്റി50 കാളകൾ അനിശ്ചിതത്വത്തിൽ;  15,700 വരെ ഉയർന്നു

 നിഫ്റ്റി 50 വ്യാഴാഴ്ച പ്രതിദിന ചാർട്ടിൽ ഒരു നിർണായക സ്പിന്നിംഗ് ടോപ്പ് മെഴുകുതിരി രൂപീകരിച്ചു.  15,350-15,700 എന്ന വിശാലമായ ശ്രേണി നിർണ്ണായകമായി പുറത്തെടുക്കുന്നത് വരെ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ഏകീകരണ ഘട്ടത്തിലേക്ക് സൂചിക പ്രവേശിച്ചതായി വിശകലന വിദഗ്ധർ പറഞ്ഞു.

 
 വിതരണത്തിലെ അനിശ്ചിതത്വവും ശേഖരണത്തിലെ അനിശ്ചിതത്വവുമാണ് എണ്ണവില ഉയരുന്നത്

 ആഗോള അസംസ്‌കൃത എണ്ണയും ഇന്ധന വിതരണവും നേരിടാൻ രാജ്യങ്ങൾ ശ്രമിക്കുന്നതിനാൽ വെള്ളിയാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വിലയിൽ നേരിയ വർധനയുണ്ടായി.  0012 GMT-ൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 39 സെന്റ് അഥവാ 0.4% ഉയർന്ന് ബാരലിന് 110.44 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 37 സെൻറ് അഥവാ 0.4% ഉയർന്ന് ബാരലിന് 104.31 ഡോളറിലെത്തി.


 കരുതലോടെയുള്ള വ്യാപാരത്തിൽ ടോക്കിയോ ഓഹരികൾ തുറന്നു

 ആഗോള പണപ്പെരുപ്പവും മാന്ദ്യസാധ്യതകളും നിക്ഷേപകർ തൂക്കിനോക്കിയതിനാൽ, വാൾസ്ട്രീറ്റ് റാലികൾക്ക് ശേഷം ജാഗ്രതയോടെയുള്ള വ്യാപാരത്തിൽ ടോക്കിയോയുടെ പ്രധാന നിക്കി സൂചിക വെള്ളിയാഴ്ച ഫ്ലാറ്റ് ആയി തുറന്നു.  ബെഞ്ച്മാർക്ക് നിക്കി 225 സൂചിക 0.04 ശതമാനം അഥവാ 11.14 പോയിന്റ് ഉയർന്ന് 26,182.39 എന്ന നിലയിലാണ്.

 
 ആദായം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതോടെ യുഎസ് ഓഹരികൾ കുതിച്ചുയർന്നു

 ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ യുഎസ് ട്രഷറി ആദായം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിനാൽ ആഗോള വിപണികളിലെ ഓഹരികൾ വ്യാഴാഴ്ച ഉയർന്നു.  ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 194.23 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 30,677.36 എന്ന നിലയിലും എസ് ആന്റ് പി 500 35.84 പോയിന്റ് അഥവാ 0.95 ശതമാനം ഉയർന്ന് 3,795.73 എന്ന നിലയിലും നാസ്ഡാക്ക് കോമ്പോസിറ്റ് 179,161 പോയിന്റ്, 179,161 ശതമാനം കൂടി.


 ഡോളറിനെതിരെ രൂപയുടെ മൂല്യം 78.32 എന്ന നിലയിലാണ്

 ശക്തമായ അമേരിക്കൻ കറൻസിയും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായ 78.32 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.  പ്രാദേശിക കറൻസി 78.26-ൽ ആരംഭിച്ചു, ഒടുവിൽ അതിന്റെ എക്കാലത്തെയും താഴ്ന്ന നിരക്കായ 78.32-ൽ സ്ഥിരതാമസമാക്കി.

 
 വ്യാഴാഴ്ച സെൻസെക്‌സ്, നിഫ്റ്റി

 ബുധനാഴ്ച സെൻസെക്‌സ് 400 പോയിന്റ് ഉയർന്ന് നിഫ്റ്റി 15,550 കടന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0