Kerala Gold Rate എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Gold Rate എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആശ്വാസമായി സ്വര്‍ണവില;സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു.#latestupdates

 


 സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറ്ഞ്ഞു.ഇന്ന് സ്വർണത്തിന് 520 രൂപ കുറഞ്ഞ് 71,520 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8940 രൂപയായി.

ഈ മാസം 12-ന് ആദ്യമായി സ്വർണ്ണത്തിന്റെ വില 70,000 കടന്നു. പത്ത് ദിവസത്തിനുള്ളിൽ 4000 രൂപയിൽ കൂടുതൽ വർദ്ധിച്ചതിന് ശേഷം, കഴിഞ്ഞ ദിവസത്തിന് ശേഷം വില കുറഞ്ഞു. 17-ന് 840 രൂപയുടെ വർധനവോടെ സ്വർണ്ണത്തിന്റെ വില ആദ്യമായി 71,000 കടന്നു. ആറ് ദിവസത്തിനുള്ളിൽ ഇത് 2800 രൂപ കുറഞ്ഞു.

സ്റ്റോക്ക് മാർക്കറ്റിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണ്ണത്തിന്റെ വിലയിൽ പ്രതിഫലിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ. എല്ലാ വർഷവും രാജ്യത്തേക്ക് ടൺ കണക്കിന് സ്വർണ്ണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ, ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണ വിലയിൽ പ്രതിഫലിക്കും.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വില കുറഞ്ഞാൽ, ഇന്ത്യയിൽ വില കുറയേണ്ട ആവശ്യമില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍#KERALA


 
 
Gold Price Today, March 18: 22-Carat, 24-Carat Gold Rates Increase by Rs  1,200; Check Revised Rates in Your Cities, States
 
 
 
 പവന് 60,760 രൂപ സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7595 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസമായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ ആഘാതമായി സ്വര്‍ണവില വീണ്ടും പുതിയ ഉയരം കുറിച്ചിരിക്കുന്നത്.  കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000ന് മുകളിലേക്ക് ഉയര്‍ന്നത്. ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണിയും കൂപ്പുകുത്തിയിരുന്നു.  ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

സ്വർണ വില ഇടിഞ്ഞു ; പവന് 360 രൂപ കുറഞ്ഞു #keralagoldrate


കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഉയർച്ച കാഴ്‌ചവച്ച സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാം വില 45 രൂപ കുറഞ്ഞ് 7,215 രൂപയും പവൻ വില 360 രൂപ താഴ്‌ന്ന് 57,720 രൂപയുമായി.

18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു... #Gold_Rate

 


സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6450 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5340 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കൂടിയ വില രേഖപ്പെടുത്തിയിരുന്നത് 55000 രൂപയാണ്. ഈ മാസം ഇത് മറികടക്കുമോ എന്നാണ് അറിയേണ്ടത്.

അതേസമയം സ്വര്‍ണാഭരണം വാങ്ങാന്‍ ആവശ്യമുള്ളവര്‍ വേഗത്തില്‍ വാങ്ങുന്നതാകും ഉചിതം. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് ഭാവിയിലെ വില വര്‍ധനവ് ആശങ്ക ഒഴിവാക്കാം.

സംസ്ഥാനത്തെ സ്വര്‍ണവില ഉയരുന്നു... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 വര്‍ധിച്ചാണ് ഈ നിരക്കിലേക്ക് എത്തിയത്.

മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 വര്‍ധിച്ചാണ് ഈ നിരക്കിലേക്ക് എത്തിയത്.

മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില... #Gold_Rate

 


സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം ഗ്രാമിന് 75 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6715 രൂപയും പവന് 53720 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... #GOLD_RATE

 


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6620 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില ഉയരും. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0