സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന..#goldrate
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. ഈ മാസം 15ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് അറിയിച്ചു..#flashnews
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് യുഎസ് പ്രസിഡന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. യുഎസ് നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് ഇതുസംബന്ധിച്ച കരാറിലെത്തിയതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗികതയും ബുദ്ധിശക്തിയും കാണിച്ചതിന് ഇരു രാജ്യങ്ങളെയും ട്രംപ് അഭിനന്ദിക്കുന്നു.
ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും ഉടനടിയുള്ള വെടിനിർത്തലിന് സമ്മതിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പ്രതികരിച്ചു.
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ മരണത്തിന് കാരണമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തിയതിനെത്തുടർന്ന് പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി, കശ്മീരിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുകയാണ്. പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി ശക്തമായി പ്രതിരോധിച്ച ഇന്ത്യ, പാകിസ്ഥാന് ഉചിതമായ മറുപടി നൽകി.
ആലക്കോട്ട് വ്യാജ സർട്ടിഫിക്കറ്റ് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് ലെൻസ്ഫെഡ്..... #Flash_News
2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം
ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.