2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം
ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.