സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം ഗ്രാമിന് 75 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6715 രൂപയും പവന് 53720 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.