Latest News Latest NewsMalayalam NewsMalayoramMalayoram NewsFlash NewsKerala NewsNews KeralaLatest Malayalam News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Latest News Latest NewsMalayalam NewsMalayoramMalayoram NewsFlash NewsKerala NewsNews KeralaLatest Malayalam News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പകർച്ചവ്യാധി സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്..#latest news

 


കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്.

ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവർ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.


തൃശ്ശൂരിൽ പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു...#latest news

 


തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിന്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാല് മണിക്ക് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അര മണിക്കൂറോളം പരിശ്രമിച്ചതാണ് കുട്ടിയെ നാട്ടുകാർ കരയ്ക്ക് കയറ്റിയത്. ഉടൻ ആംബലൻസിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എവറസ്റ്റിൽ മലയാളി പെൺകരുത്തിന്റെ പതാക; സഫ്രീന ലത്തീഫ് ചരിത്രമെഴുതി..#latest news

 


ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടി ഖത്തറിൽ പ്രവാസിയായ മലയാളി യുവതി. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സഫ്രീന എത്തി. ഈ നേട്ടത്തോടെ, കേരളത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി അവർ മാറി.

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കുമൊപ്പം 2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സഫ്രീന പറയുന്നു. ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങൾ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയിട്ടുണ്ട്.

വലിയ നേട്ടം കാൽചുവട്ടിലാക്കാൻ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും, തന്നെ കൊടുമുടിയിലെത്താൻ സഹായിച്ച പര്യവേഷണ സംഘമായ എലൈറ്റ് എക്സ്പെഡിനും അവർ നന്ദി പറഞ്ഞു.വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന. മിൻഹ മകളാണ്.

കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഇരുവരുടെയും തുടക്കം. ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കിയാണ് എവറസ്റ്റിനായി ഒരുങ്ങിയത്. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. അപ്പോഴും സ്വപ്നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ് ഈ ഏപ്രിൽ 12ന് ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്.

കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജപ്പാൻ കാരി ജുൻകോ തബെയും (1975) , ഇന്ത്യയിൽ നിന്നും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ഉത്തരഖാണ്ട് സ്വദേശിനിയായ ബജെന്ദ്രി പാലുമാണ് (1984).

ചെന്നൈ തരമണിയിൽ കാർ പെട്ടെന്ന് റോഡിലെ കുഴിയിലേക്ക് മറിഞ്ഞു..#latestnews

 


 ചെന്നൈയിലെ തരമണിയിൽ റോഡിൽ പെട്ടെന്ന് കുഴിയിലേക്ക്  കാർ മറിഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാർ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ വൈകുന്നേരം 6:30 ഓടെ തരമണിയിലെ ഒഎംആർ സെയിലിൽ വെച്ചാണ് അപകടം നടന്നത്. സമീപത്തുള്ള സിഗ്നലിൽ ടിഎൻ 14 വി 4911 സ്വിഫ്റ്റ് കാർ നിർത്തിയപ്പോഴും റോഡിൽ അത്തരമൊരു കുഴി ഉണ്ടായിരുന്നില്ല.

കാർ മുന്നോട്ട് വന്ന് ഒരേസമയം കുഴി രൂപപ്പെട്ടു. കാർ നേരെ കുഴിയിലേക്ക് പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത നാട്ടുകാർ ആദ്യം ബഹളം വച്ചു. താമസിയാതെ പോലീസ് എത്തി. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും രക്ഷപ്പെടുത്തി. പിന്നീട്, ക്രെയിൻ ഉപയോഗിച്ച് തകർന്ന കാർ ഉയർത്തി. മലിനജല പൈപ്പിലെ ചോർച്ച മൂലമാകാം ഗർത്തം ഉണ്ടായതെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് വിശദീകരിച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമീപത്ത് പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടി.

വീഡിയോകോൾ ചോദ്യംചെയ്തതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു..#crime.

 

കാസര്‍കോട്: ഫോണ്‍വിളിക്കിടെ ശല്യംചെയ്തതിന് അമ്മ മകന്റെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചതായി പരാതി. കാസര്‍കോട് ബേക്കലിലാണ് സംഭവം. മകനെ ഉപദ്രവിച്ചതിന് പിന്നാലെ ഭാര്യയെ വീട്ടില്‍നിന്ന് കാണാതായെന്നും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്.


അമ്മയുടെ വീഡിയോകോള്‍ ചോദ്യംചെയ്തതിന്റെ ദേഷ്യത്തിലാണ് പത്തുവയസ്സുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചശേഷം അമ്മയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം പോയെന്നാണ് നിഗമനം.

ബേക്കല്‍ പള്ളിക്കര കീക്കാനം സ്വദേശിയാണ് ഭാര്യ മകനെ പൊള്ളലേല്‍പ്പിച്ചെന്നും ഇതിനുപിന്നാലെ ഭാര്യയെ കാണാതായെന്നും പറഞ്ഞ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഭാരതീയ ന്യായസംഹിത, ബാലനീതി വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ചൈല്‍ഡ്‌ലൈനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.




ഭാര്യയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് കൂട്ടിനുവന്ന ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു..#kannur

 


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭാര്യയുടെ പ്രസവചികിത്സയ്ക്കായി എത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോഡ്, കുടാളി സ്വദേശി സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

ആശുപത്രിയുടെ എട്ടാം നിലയിലെ കുളിമുറിയിൽ കുഴഞ്ഞുവീണു. കൂർഗിലെ സിദ്ധപുരത്ത് വ്യാപാരിയാണ് സാദിഖ്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: റസിയ. മക്കൾ: സഹൽ, ഷാസിൻ, അജവ. സംസ്കാരം പിന്നീട് നടക്കും.

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു... #Obituary

 


തിരുവനന്തപുരത്ത് രണ്ട് പേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഉള്ളൂർ തുരുവിക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും ഇന്ന് രാവിലെ 11 മണിയോടെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേർ കരയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കുളം ആഴമുള്ളതിനാൽ ആളുകൾ കുളിക്കാതിരിക്കാൻ കുളത്തിന് ചുറ്റും മതിലും ഗേറ്റും സ്ഥാപിച്ചിരുന്നു. ഇത് അവഗണിച്ച് മൂവരും അകത്തുകടന്നപ്പോഴാണ് അപകടമുണ്ടായത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

ആനയെ കണ്ട് ഭയന്ന് വഴിതെറ്റി;കാണാതായ 3 പേരും സുരക്ഷിതരായി തിരിച്ചെത്തി... #Kerala_News

 


 കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകൾ സുരക്ഷിതരായി തിരിച്ചെത്തി. ആനയെ കണ്ട് ഭയന്ന് വഴിതെറ്റിയതായി കാട്ടിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾ പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റു നിന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പുലർച്ചെ രണ്ടുമണിവരെ ആന ചുറ്റിലും ഉണ്ടായിരുന്നുവെന്ന് സ്ത്രീകൾ പറഞ്ഞു. കഴിഞ്ഞ ദിവസം പശുക്കളെ തേടിയിറങ്ങിയ മലേക്കുടി സ്വദേശി മായാ ജയൻ, കാവുക്കുടി സ്വദേശി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര സ്വദേശി ഡാർലി സ്റ്റീഫൻ എന്നിവരെ വനത്തിൽ പിടികൂടിയിരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്... #Rain_Alert

 

 കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാണ്. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയില്‍ സൗജന്യ വൈഫൈ;ഒരു ദിവസം ഒരു ജി.ബി. സൗജന്യം... #Technology

 


തൊടുപുഴ: ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചു തുടങ്ങി. സംസ്ഥാന ഐ.ടി. മിഷൻ ബിഎസ്എൻഎൽ നടപ്പാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തിയായതോടെയാണ് വൈഫൈ കേന്ദ്രങ്ങൾ ആരംഭിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ സൗജന്യമാണ്. അപ്പോൾ നിങ്ങൾക്ക് മിതമായ നിരക്കിൽ കൂടുതൽ ഡാറ്റ ലഭിക്കും. ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിദിനം 10 എം.ബി.പി.എസ്. വേഗത്തിൽ സൗജന്യ ഇൻ്റർനെറ്റ് നേടൂ.

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്... #USElection2024

 


അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.

78കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവര്‍ ക്ലീവ്‌ലാന്റാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്‌ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപ് ഉടന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളില്‍ വിജയം നേടുകയാണ് അമേരിക്കയുടെ അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ വഴി. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു.

ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായ നിരവധി ഘടകങ്ങളുണ്ട്. ഇസ്രയേല്‍ – ഹമാസ് യുദ്ധം, യുക്രൈന്‍ യുദ്ധം എന്നിവയ്‌ക്കെല്ലാമായി അമേരിക്കയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ പമ്പ് ചെയ്യുന്നുവെന്നും സാധാരണക്കാരന്റെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ജോ ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റാണെന്നും താന്‍ അധികാരത്തില്‍ വന്നാല്‍ യുദ്ധം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ശക്തനായൊരു പ്രസിഡന്റ് എന്ന സന്ദേശമാണ് ഓരോ നിമിഷവും അദ്ദേഹം നല്‍കിയത്.

പോലീസില്‍ ശുദ്ധികലശം തുടങ്ങി, അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി പോയി.. #KeralaPolice

മണൽമാഫിയ സംഘങ്ങളെ സഹായിച്ചതിന് രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ച് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് നീക്കി കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവിറക്കി. ഇവരെല്ലാം ഇപ്പോൾ കണ്ണൂർ റേഞ്ചിലാണ് ജോലി ചെയ്യുന്നത്.




ഗ്രേഡ് എഎസ്ഐമാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി എം (കാസർകോട്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി. (കാസർകോട്) എന്നിവരെ സർവീസിൽ നിന്ന് നീക്കം ചെയ്തു.

മണൽ മാഫിയ സംഘവുമായി ബന്ധം സ്ഥാപിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സ്ഥലവും ചോർത്തുകയും ചെയ്തതിനാണ് നടപടി. ഈ നടപടി ഗുരുതരമായ അച്ചടക്കലംഘനം, മോശം പെരുമാറ്റം, പെരുമാറ്റദൂഷ്യം, പോലീസിന് അപകീർത്തി വരുത്തൽ എന്നിവയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 26 ജൂൺ 2023 | #News_Headlines #Short_News

● ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. കോടതിയില്‍ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. താരങ്ങള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
● നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരുക്ക്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീ‍ഴുകയായിരുന്നു. കാലിന്‍റെ ലിഗമെന്‍റിനാണ് പരുക്കേറ്റത്.

● സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക്‌ അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള 'ഛിന്നഗ്രഹം 33938' നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്.

● മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

● ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഈജിപ്ത് സന്ദർശിച്ച മോദിക്ക് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

● കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0