April 29 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
April 29 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ഏപ്രിൽ 2025 | #NewsHeadlines



• പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് നടക്കും. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും.

• സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു.

• റഫാല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും,ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നാവിക സേനയ്ക്കായി മറീന്‍ (റഫാല്‍ എം ) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുക.

• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി.

• സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാര കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. തുഷാരയുടെ ഭര്‍ത്താവ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, മാതാവ് ലാലി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

• ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ്‌ ലക്ഷ്യമെന്നും ഭൂ പതിവ് നിയമ ഭേദഗതി ചട്ടരൂപീകരണം മേയിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ദ്രൗപതി മുർമുവാണ്‌ സമ്മാനിച്ചത്‌.

• പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.

• ശരിഅത്ത് കോടതികള്‍ക്ക് നിയമപരമായ അംഗീകാരമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സുധാംശു ധുലിയ, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്. കാസി, കാജിയത് (ദാരുള്‍ കാജ), ശരിഅത്ത് തുടങ്ങി ഏതു പേരിലുമുള്ള കോടതികള്‍ക്കും നിയമപരമായ അംഗീകാരമില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 29 ഏപ്രിൽ 2024 #NewsHeadlines

● മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്‌പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്ന വളന്‍റിയറായ കുക്കി വിഭാഗത്തില്‍നിന്നുള്ളയാളാണ് കൊല്ലപ്പെട്ടത്.

● മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാളിന്റെ ഹർജി ദില്ലി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

● ജലഗതാഗത രംഗത്ത് രാജ്യത്തിന്‌ മാതൃകയായ കേരളത്തിന്റെ സ്വന്തം കൊച്ചി ജലമെട്രോയിൽ ഇതിനകം യാത്ര ചെയ്തത്‌ 20 ലക്ഷം പേർ. പ്രവർത്തനം ആരംഭിച്ച്‌ ഒരുവർഷവും മൂന്നുദിവസവും പിന്നിടുമ്പോഴാണ്‌ ഈ നേട്ടം. 2023 ഏപ്രിൽ 25നാണ്‌ ജലമെട്രോ സർവീസുകൾ ഉദ്‌ഘാടനം ചെയ്‌തത്‌.

● സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ലൈഫ് മിഷനിലൂടെ നാലു ലക്ഷം വീട്‌ പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. പുരോ​ഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 എണ്ണം പൂർത്തിയായി.

● സാമ്പത്തിക പ്രശ്‌നങ്ങൾമൂലം അമേരിക്കയിൽ ഒരു ബാങ്ക്‌ കൂടി തകർന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക്‌ ഫസ്റ്റ്‌ ബാൻകോപ്പ്‌ ആണ്‌ തകർന്നത്‌. 

● കൊക്കോ വിലയിൽ വൻ കുതിപ്പ്‌. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ടുമാസംമുമ്പ് 260 രൂപയായിരുന്നു. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

● കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ മലനിരകളിൽ നിന്നും മലയാളി ഗവേഷകർ പുതിയ സസ്യത്തെ കണ്ടെത്തി. 'ലോറസിയെ ' കുടുംബത്തിൽ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയ വാഗമണ്ണിക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്.

● സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാൻ സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.

● ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 29 ഏപ്രിൽ 2023 | #News_Highlights

● ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്നും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തത് സുപ്രീം കോടതി ഇടപെടലോടെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഒരു FIR.

● സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ രക്ഷാദൗത്യവുമായെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം.

● സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ്‌ പായ്‌വഞ്ചിയോട്ടത്തിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കക്കാരി കേസ്‌റ്റൺ ന്യൂഷഫർ. ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും പിന്തള്ളിയാണ്‌ ഫിനിഷ്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ്‌. മത്സരത്തിൽ പങ്കെടുത്ത ഏകവനിതയായിരുന്നു. ഇന്ത്യൻ നേവി റിട്ട. കമാൻഡറായ മലയാളി അഭിലാഷ്‌ ടോമിയാണ്‌ രണ്ടാംസ്ഥാനത്ത്‌.

● അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത (ക്രൂഡ്‌) എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. 17 ദിവസത്തിനിടെ ഒരു വീപ്പ എണ്ണയ്ക്ക് 8.54 ഡോളറാണ്‌ (ഏകദേശം 689 രൂപ) കുറഞ്ഞത്. മൂന്നുദിവസമായി വില 80 ഡോളറിൽ താഴെയാണ്.

● വിദ്വേഷ പ്രസംഗം നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗം മതേതര നിലപാടിന് കളങ്കം ചാര്‍ത്തുമെന്നും കോടതി പറഞ്ഞു.

● ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ.

● ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എംപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖരും താരങ്ങളും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0