● മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി
അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാളിന്റെ ഹർജി ദില്ലി
ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
● ജലഗതാഗത രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സ്വന്തം കൊച്ചി ജലമെട്രോയിൽ ഇതിനകം യാത്ര ചെയ്തത് 20 ലക്ഷം പേർ. പ്രവർത്തനം ആരംഭിച്ച് ഒരുവർഷവും മൂന്നുദിവസവും പിന്നിടുമ്പോഴാണ് ഈ നേട്ടം. 2023 ഏപ്രിൽ 25നാണ് ജലമെട്രോ സർവീസുകൾ ഉദ്‌ഘാടനം ചെയ്‌തത്.
● സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ലൈഫ് മിഷനിലൂടെ നാലു ലക്ഷം വീട് പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. പുരോഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 എണ്ണം പൂർത്തിയായി.
● സാമ്പത്തിക പ്രശ്‌നങ്ങൾമൂലം അമേരിക്കയിൽ ഒരു ബാങ്ക് കൂടി തകർന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാൻകോപ്പ് ആണ് തകർന്നത്.
● കൊക്കോ വിലയിൽ വൻ കുതിപ്പ്. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ടുമാസംമുമ്പ് 260 രൂപയായിരുന്നു. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.
● കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ മലനിരകളിൽ നിന്നും മലയാളി ഗവേഷകർ പുതിയ സസ്യത്തെ കണ്ടെത്തി. 'ലോറസിയെ ' കുടുംബത്തിൽ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയ വാഗമണ്ണിക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്.
● സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാൻ
സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്
ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.
● ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78
റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ
മൂന്നാമതെത്തി.