• പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് നടക്കും. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും.
• സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. അദ്ദേഹത്തിന്റെ ആദ്യചിത്രമായ
പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു.
• റഫാല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും,ഫ്രാന്‍സും. 63,000 കോടി
രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നാവിക സേനയ്ക്കായി
മറീന്‍ (റഫാല്‍ എം ) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാന്‍സില്‍ നിന്ന്
ഇന്ത്യ വാങ്ങുക.
• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി
നരേന്ദ്രമോഡിയും, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍
പ്രത്യേക കൂടിക്കാഴ്ച നടത്തി.
• സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട്
കൊലപ്പെടുത്തിയ തുഷാര കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. തുഷാരയുടെ
ഭര്‍ത്താവ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, മാതാവ് ലാലി
എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
• ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾക്ക്
ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്നും ഭൂ പതിവ് നിയമ ഭേദഗതി ചട്ടരൂപീകരണം മേയിൽ
പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
• ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന
മലയാളി പി ആർ ശ്രീജേഷ് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി
ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് സമ്മാനിച്ചത്.
• പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര
വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി
മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.
• ശരിഅത്ത് കോടതികള്‍ക്ക് നിയമപരമായ അംഗീകാരമില്ലെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ സുധാംശു ധുലിയ, എ അമാനുള്ള എന്നിവരുള്‍പ്പെട്ട
ബഞ്ചിന്റേതാണ് ഉത്തരവ്. കാസി, കാജിയത് (ദാരുള്‍ കാജ), ശരിഅത്ത് തുടങ്ങി ഏതു
പേരിലുമുള്ള കോടതികള്‍ക്കും നിയമപരമായ അംഗീകാരമില്ല.