● ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്നും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തത് സുപ്രീം കോടതി ഇടപെടലോടെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഒരു FIR.
● സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ രക്ഷാദൗത്യവുമായെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം.
● സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കക്കാരി കേസ്‌റ്റൺ ന്യൂഷഫർ. ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും പിന്തള്ളിയാണ് ഫിനിഷ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ്. മത്സരത്തിൽ പങ്കെടുത്ത ഏകവനിതയായിരുന്നു. ഇന്ത്യൻ നേവി റിട്ട. കമാൻഡറായ മലയാളി അഭിലാഷ് ടോമിയാണ് രണ്ടാംസ്ഥാനത്ത്.
● അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത (ക്രൂഡ്) എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. 17 ദിവസത്തിനിടെ ഒരു വീപ്പ എണ്ണയ്ക്ക് 8.54 ഡോളറാണ് (ഏകദേശം 689 രൂപ) കുറഞ്ഞത്. മൂന്നുദിവസമായി വില 80 ഡോളറിൽ താഴെയാണ്.
● വിദ്വേഷ പ്രസംഗം നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗം മതേതര നിലപാടിന് കളങ്കം ചാര്‍ത്തുമെന്നും കോടതി പറഞ്ഞു.
● ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ.
● ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എംപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖരും താരങ്ങളും.