കൊല്ലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇരു വാഹനങ്ങളും അമിതവേ?ഗതയിലായിരുന്നു എന്നാണ് വിവരം. വ്യാഴം രാവിലെ ആറുമണിയോടെ തേവലക്കരയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഥാര്‍ പൂര്‍ണമായും തകര്‍ന്നു.