പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. #Cooking_Gas_Price

 


കണ്ണൂർ:
രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയും വർദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 രൂപയായി. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1883 രൂപയുമാണ്. മുംബൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 912.50 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1835 രൂപയുമാണ്. കൊൽക്കത്തയിൽ ഗാർഹിക സിലിണ്ടറിന്റെ വില 939 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1990 രൂപയുമാണ്. ചെന്നൈയിൽ ഗാർഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന് 2043.50 രൂപയുമാണ്. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ്ജ ഇറക്കുമതിയെയും ബാധിക്കുന്നതാണ് വില വർധനവിന് കാരണമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. എന്നാൽ, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

 Prices of cooking gas cylinders have been increased sharply.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0