പൂക്കോത്തുതെരു-മനേൻകാവ് റോഡ് പൊളിച്ചുമാറ്റി ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ പണികൾ ഒന്നും നടന്നിട്ടില്ല, ജനങ്ങൾ ദുരിതത്തില്‍. #Taliparamba


 തളിപ്പറമ്പ്:
പൂക്കോത്തുതെരു മണേങ്കാവ് റോഡ് ഇന്റർലോക്ക് ചെയ്യുന്നതിനായി പൊളിച്ചുമാറ്റുന്നത് താമസക്കാർക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൂക്കോത്തുതെരു മണേങ്കാവ് റോഡിലെ കൊട്ടാരം ക്ഷേത്രം വരെയുള്ള റോഡ് പൊളിച്ചുമാറ്റി. ഈ കൊടും വേനലിൽ വർദ്ധിച്ചുവരുന്ന പൊടിശല്യത്തിനൊപ്പം, ഇരുചക്ര വാഹനങ്ങൾ തെന്നിമാറുന്നതും മറ്റൊരു പ്രശ്നമാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്റർലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

തളിപ്പറമ്പ് തൃച്ചംബരം ഉത്സവം നടക്കുന്നതിനാൽ നിരവധി പേർ ഈ റോഡിലൂടെ കടന്നുപോകുന്നു. എത്രയും വേഗം അധികൃതർ ഇടപെട്ട് ഈ ഗതാഗത പ്രശ്‌നവും അതിലുപരി വായു മലിനീകരണവും അവസാനിപ്പിക്കണമെന്ന് നാട്ടുകാരും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

 Even after days of demolition of the Pookothu Theru-Manenkavu road, there has been no further work, and people are in distress.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0