പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി. ജെ. റോയ് (58) ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ തന്റെ ഓഫീസിൽ സ്വയം വെടിവച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെ അദ്ദേഹം ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
വെടിയൊച്ച കേട്ട ജീവനക്കാർ ഉടൻ തന്നെ സി. ജെ. റോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ്സ് വ്യക്തികളിൽ ഒരാളായിരുന്നു മലയാളിയായ സി. ജെ. റോയ്. റിയൽ എസ്റ്റേറ്റ് ബിസിനസിന് പുറമേ, മലയാളം സിനിമാ നിർമ്മാണത്തിലും അദ്ദേഹം സജീവമായിരുന്നു.
അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി.
Confident Group Chairman CJ Roy commits suicide.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.