കാസർകോട്: കാസർകോട് സ്വദേശിയായ പതിനെട്ടുകാരിയെ അച്ഛൻ വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂർ തുമിനാട് സ്വദേശിനിയായ ജുമൈലയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് സംശയിക്കുന്നു.
പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മറിയം ജുമൈലയാണ് പിതാവിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം. ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു
.പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈലയ്ക്ക് വെട്ടേൽക്കുകയായിരുന്നു.പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു.
കൊലപാതകത്തിന് സാക്ഷികളായവരിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നു.
കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്ക
https://www.mediaoneonline.com/kerala/kasargod-murder-update-314107

Kasaragod murder: 18-year-old girl hacked to death by her father.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.