അനധികൃതമായി നിര്‍മ്മിച്ച തട്ടുകട പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ #Thaliparamba_Municipality
തളിപ്പറമ്പ്: അനധികൃതമായി ഒഴിവുദിവസങ്ങളിൽ നിര്‍മിച്ച തട്ടുകട വീണ്ടും പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ.ദേശീയപാതയിലെ തിരക്കേറിയ കാക്കാത്തോട് റോഡ് ജംഗ്ഷനിലാണ് നേരത്തെ രണ്ടുതവണ നീക്കം ചെയ്യപ്പെട്ട തട്ടുകട വീണ്ടും നിര്‍മ്മിച്ചത്.
ഇത്തവണ 25, 26 തീയതികളിലെ ഒഴിവുദിവസം പ്രയോജനപ്പെടുത്തിയാണ് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് വെൽഡ് ചെയ്ത് തട്ടുകട പുനർനിർമിച്ചത്.ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സ്റ്റോപ്പ്‌മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെയാണ് നിർമ്മിച്ച തട്ടുകട പൂർണമായി നീക്കം ചെയ്തത്.ഇതോടൊപ്പം അനധികൃതമായി നിർമ്മാണം നടത്തിയ മറ്റ് കെട്ടിടങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പേഴ്‌സൺ പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.