കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന സംരംഭകത്വ ബോധവത്കരണ ശിൽപശാല ഫെബ്രുവരി 4ന് #Pariyaram
കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും പരിയാരം ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും വ്യവസായ കേന്ദ്രം വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും പദ്ധതികൾ വിശദീകരിക്കുന്നതിനായി 2026 ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ 10.30 ന് പരിയാരം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കുന്നു.
ഉൽപാദന-സേവന-കച്ചവട മേഖലകളിൽ പുതു സംരംഭം/ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗവൺമെൻ്റ് സഹായ പദ്ധതികളെക്കുറിച്ചും
ലോൺ സ്കീമുകളെക്കുറിച്ചും, ലൈസൻസുകളെക്കുറിച്ചും വിശദമായ ക്ലാസ്സ് ലഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
https://form.svhrt.com/697846ee7536b447852339fa
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
9446877633

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.