വാണിമേലിലെ പെൺകുട്ടികളുടെ സത്യസന്ധത പൊന്നിനേക്കാള്‍ വിലമതിക്കുന്നു. #Kozhikkode

 


കോഴിക്കോട്:
 സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. വാണിമേലിലെ വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ആൻലിയ വികാസ്, നിടുമ്പറത്തെ വിജിഷ തട്ടാന്തവിട, പച്ചപ്പാലത്തെ കല്ലുമ്പുറത്തെ നിഹാര കെ.പി. എന്നിവരാണ് സ്കൂൾ പരിസരത്ത് നിന്ന്  സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്.

കുട്ടികൾ ഉടൻ തന്നെ സ്കൂൾ ഓഫീസിൽ പോയി അധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന്, പിടിഎ പ്രസിഡന്റിന്റെയും പ്രധാന അധ്യാപകരുടെയും സാന്നിധ്യത്തിൽ, വിദ്യാർത്ഥികൾ അവ ഉടമകൾക്ക് തിരികെ നൽകി. പി.ടി.എ പ്രസിഡന്റ് ഷൈനി എ.പി. പ്രധാന അധ്യാപകൻ ശ്രീജിത്ത് കൊയിലോത്ത്, കെ.സി. മുനീർ മാസ്റ്റർ, പി. പവിത്രൻ എന്നിവർ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു.

 The honesty of the girls in Vanimele is valued more than Gold.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0