കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ തകർന്ന് വൻ അപകടം, ഒരു മരണം.. #HelicopterAccident

നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ തകർന്ന് ഒരു സേന ഉദ്യോഗസ്ഥൻ മരിച്ചു.  റൺവേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥൻ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകളിൽ തട്ടിയാണ് അപകടം സംഭവിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

 സൗത്ത് നേവൽ കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്.  ഇരുവരും നാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പതിവ് പരിശീലനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്.
അപകടത്തെ തുടർന്ന് കൊച്ചി ഹാർബർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 കൂടുതൽ വിശദാംശങ്ങൾ സേന ഉടൻ പുറത്ത് വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി.. #CourtNews

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി.
 ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നില്ലെന്ന് കളക്ടർമാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
  പടക്കങ്ങൾ ശബ്ദവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുകയും ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന കാരണത്താലാണ് നിരോധനം.  മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 03 നവംബർ 2023 #NewsHeadlines

• വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.


• അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട്‌ ഗാസയിൽ അങ്ങോളമിങ്ങോളം വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ ബുറൈജ്‌ അഭയാർഥി ക്യാമ്പിലേക്ക്‌ രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു.


• സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. എന്നാൽ പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.


• രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.

രാജ്യത്ത് എവിടെയും ഒരു റേഷൻ കാർഡ്.. പദ്ധതിയുമായി സർക്കാർ. #OneNationOneRationCard

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ.  പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും.  ഉടുമ്പൻചോല താലൂക്കിലാണ് പദ്ധതി ആരംഭിച്ചത്.
  ഉടുമ്പൻചോല താലൂക്കിലെ കുമ്പപ്പാറയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായത്.  സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.  രാജ്യത്തെ ഏത് സംസ്ഥാനത്തും റേഷൻ കാർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭിക്കും.  ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.  ഹിന്ദി, തമിഴ്, കന്നഡ, അസമീസ്, ബംഗാളി, ഒഡിയ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.  റൈറ്റ് കാർഡ് തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്ന് മാസത്തിലൊരിക്കൽ സൗജന്യ ഭക്ഷണ റേഷൻ ലഭിക്കും

  അതിഥി തൊഴിലാളികൾ കൂടുതലുള്ള തോട്ടം മേഖലകളിലാണ് പദ്ധതികളുടെ നടത്തിപ്പും റൈറ്റ് കാർഡുകളുടെ വിതരണവും തുടക്കത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ കുംഭപ്പാറ മേഖലയിലെ അതിഥി തൊഴിലാളികൾക്ക് റൈറ്റ് കാർഡ് വിതരണം ചെയ്തു.  കാർഡ് ലഭിച്ച തൊഴിലാളികൾക്ക് ഈ മാസം മുതൽ റേഷൻ ലഭിക്കും.

ആസൂത്രണം വിദേശത്ത്, ബോംബ് നിർമ്മാണ സാമഗ്രികൾ വാങ്ങിയത് കളിപ്പാട്ടത്തിന് എന്ന വ്യാജേന.. കളമശേരി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ.. #KalamasseryBlast

സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്താണെന്ന് കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ.  കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാനെന്ന വ്യാജേനയാണ് റിമോട്ടുകളും ബാറ്ററികളും വാങ്ങിയത്.  അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം.
  യഹോവ സാക്ഷികളുടെ ഒരു സമ്മേളനം നടക്കുന്നുണ്ടെന്നറിഞ്ഞ് ഡൊമിനിക് മാർട്ടിൻ വിദേശത്തുനിന്നും എത്തി.  കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാനെന്ന പേരിലാണ് ബോംബ് നിർമിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തി.  എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടകളിൽ നിന്ന് 4 റിമോട്ടുകളും വയറുകളും വാങ്ങി.  സംശയം തോന്നാതിരിക്കാൻ പ്രത്യേക കടകളിൽ നിന്ന് വാങ്ങി.  തൃപ്പൂണിത്തുറയിലെ കടയിൽ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഗുണ്ടുകളും പമ്പുകളിൽ പോയി പെട്രോൾ വാങ്ങി എന്നാണ് പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന് ജന്മദിനം.. #Keralapiravi

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0