School Opening എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
School Opening എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം #latest_news

 

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ നാളെ പ്രവൃത്തി ദിനം. അധിക പ്രവൃത്തിദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ആദ്യ പ്രവൃത്തി ദിനമാണ് ഈ ശനിയാഴ്ച. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് അവധിയാണ്.

അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് ഇതിനുശേഷം ഒക്ടോബർ 25 ആയിരിക്കും ശനിയാഴ്ച പ്രവൃത്തിദിനമായുള്ളത്. എട്ട് മുതൽ 10 വരെയുള്ളവർക്ക് ആ​ഗസ്ത് 16, ഒക്ടോബർ നാല്, 25, 2026 ജനുവരി മൂന്ന്, 31 എന്നീ ദിവസങ്ങളിലും ക്ലാസുണ്ടാവും. യുപി വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാ​ഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്.

കരച്ചിലിനും സങ്കടങ്ങൾക്കും ബൈ ബൈ.. ഇവിടെ എല്ലാം അടിപൊളിയാണ്.. ആടിയും പാടിയും തടിക്കടവ് സ്‌കൂളിലെ പ്രവേശനോത്സവം വ്യത്യസ്ഥമായി... #School_Opening


ആലക്കോട് : തടിക്കടവ് ഗവ. ഹൈസ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ശ്രീ ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ആൻസി സണ്ണി അധ്യക്ഷത വഹിച്ചു.

എസ്.എം.സി ചെയർമാൻ ശ്രീ. ഹംസ സി. എം , സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. ജോസഫ് കെ. ജെ എന്നിവർ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
പ്രധാനാധ്യാപിക ശ്രീമതി നൈന പുതിയവളപ്പിൽ, പി ടി എ പ്രസിഡണ്ട് ശ്രീ ബേബി തറപ്പേൽ, എം.പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനിവികാസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി മനീഷ കെ. വിജയൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0