ആലക്കോട് : തടിക്കടവ് ഗവ. ഹൈസ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ശ്രീ ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ആൻസി സണ്ണി അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ ശ്രീ. ഹംസ സി. എം , സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. ജോസഫ് കെ. ജെ എന്നിവർ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
പ്രധാനാധ്യാപിക ശ്രീമതി നൈന പുതിയവളപ്പിൽ, പി ടി എ പ്രസിഡണ്ട് ശ്രീ ബേബി തറപ്പേൽ, എം.പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനിവികാസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി മനീഷ കെ. വിജയൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.