സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം #latest_news
സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ നാളെ പ്രവൃത്തി ദിനം. അധിക പ്രവൃത്തിദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ആദ്യ പ്രവൃത്തി ദിനമാണ് ഈ ശനിയാഴ്ച. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് അവധിയാണ്.
അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് ഇതിനുശേഷം ഒക്ടോബർ 25 ആയിരിക്കും ശനിയാഴ്ച പ്രവൃത്തിദിനമായുള്ളത്. എട്ട് മുതൽ 10 വരെയുള്ളവർക്ക് ആഗസ്ത് 16, ഒക്ടോബർ നാല്, 25, 2026 ജനുവരി മൂന്ന്, 31 എന്നീ ദിവസങ്ങളിലും ക്ലാസുണ്ടാവും. യുപി വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.