• ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്. എന്‍സിബി, ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് എന്നിവയുടെ
സംയുക്ത പരിശോധനയില്‍ 1814 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
• ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്.
• തദ്ദേശ ഭരണസ്ഥാപനങ്ങളിലെ
സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതിനെക്കുറിച്ചും അഴിമതി സംബന്ധിച്ചും
ജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത വാട്‌സാപ് നമ്പർ സജ്ജമാക്കുന്നു. 15
ദിവസത്തിനകം നമ്പർ പ്രവർത്തനസജ്ജമാക്കും.
• യാത്രക്കാരുടെ തിക്കും
തിരക്കും ഒഴിവാക്കാൻ കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം-എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ് ആരംഭിക്കും.
• നീറ്റ് യു ജി പരീക്ഷയുടെ
ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിൽ പ്രതികള്‍ക്കെതിരായ കുറ്റപത്രം സിബിഐ
സമര്‍പ്പിച്ചു. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് ഇന്നലെ
പാട്ന സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
• വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. ദുബായ്
ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റുകള്‍ക്കാണ്
ഇന്ത്യയുടെ വിജയം.
• ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; 19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ
പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ
വിജയം.