ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 06 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ പരിശോധന തുടരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ.

• കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.

• പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാൻ ഏകാരോഗ്യ സമീപനത്തിന്റെ ഭാഗമായി രോഗവ്യാപന കാരണം കണ്ടെത്താൻ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ്.

• ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാബെഞ്ചിന്റെ സുപ്രധാനവിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി.

• ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക.

• കശ്മീരിലെ കുപ് വാരയിൽ സൈന്യവും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ ​ഗുഗൽധാറിന്റെ ഭാ​ഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

• ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0