Obituary Malayoram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Obituary Malayoram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂളിലേക്കുപോയ മൂന്നാം ക്ലാസുകാരന് ബസ് കയറി ദാരുണാന്ത്യം... #Obituary

 


 രാവിലെ അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ സ്കൂളിലേക്കുപോയ പൊന്നുമോൻ ചേതനയറ്റ് മടങ്ങിവന്നപ്പോൾ വീട്ടിലുയർന്ന വിലാപങ്ങൾ ഹൃദയവേദനയായി. പൊന്നുമോനേ, ഞങ്ങളിതെങ്ങനെ സഹിക്കുമെന്ന വാക്കുകൾ കരച്ചിലുകൾക്കപ്പുറം നിലയ്ക്കാത്ത ഏങ്ങലടികളായി. കൊല്ലം വാടി ദേവമാതാ കോൺവെന്റ് സ്കൂൾ മൂന്നാംക്ളാസ് വിദ്യാർഥിയും കൊല്ലം തേവള്ളി ഓലയിൽ ഡിപ്പോ പുരയിടത്തിൽ എം.ദീപുവിന്റെയും രമ്യയുടെയും മകനുമായ വിശ്വജിത്താണ് (ഒൻപത്‌) അപകടത്തിൽ മരിച്ചത്.

ഭിന്നശേഷിക്കാരനായ അച്ഛൻ ഓടിച്ച നാലുചക്ര സ്കൂട്ടർ, ബൈക്കിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞപ്പോൾ തെറിച്ചുവീണ മകൻ ബസിനടിയിൽപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30-ഓടെ കൊല്ലം പോളയത്തോട്ടിലായിരുന്നു അപകടം. ഇരവിപുരം എ.കെ.ജി.ജങ്‌ഷനിലെ രമ്യയുടെ കടകത്തുതൊടി അശോകഭവനത്തിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. മകനെ സ്കൂളിലാക്കാനും മേടയിൽമുക്കിലെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രമ്യയെ ജോലിക്കു വിടാനുമായി മൂവരുംകൂടി നഗരത്തിലേക്കു വരുമ്പോഴായിരുന്നു സംഭവം.‘‘മോൻ ബസിനടിയിലേക്കും ഞങ്ങൾ എതിർഭാഗത്തേക്കുമാണ് വീണത്. വീഴലും ബസെടുത്തതുമെല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു’’-ആശുപത്രിക്കിടക്കയിലിരുന്നു ദീപു പറഞ്ഞു.

നാട്ടുകാർ ഉടൻതന്നെ മൂവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്തിനെ രക്ഷിക്കാനായില്ല. ദീപുവിന് ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്മോർട്ടത്തിനുശേഷം വിശ്വജിത്തിന്റെ മൃതദേഹം ഡിപ്പോ പുരയിടത്തിലും എ.കെ.ജി.ജങ്‌ഷനിലെ രമ്യയുടെ വീട്ടിലും പൊതുദർശനത്തിനു വെച്ചു. പിന്നീട്‌ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ദേവജിത്താണ് സഹോദരൻ.

സംസ്ഥാനത്ത് പനി ബാധിച്ച് യുവാവ് മരിച്ചു... #Obituary

 


 

 തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസമാണു എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തും.

ദാരുണം; റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചിട്ടു, പിന്നാലെ വന്ന കാർ കയറിയിറങ്ങി... #Accident_News

 

 




മുക്കം വലിയപറമ്പിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദ്ദീൻ ആണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ ശനിയാഴ്ച രാത്രി 10:30-ഓടെയായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ഇദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ താജുദീന്റെ ദേഹത്ത് കൂടെ കയറിയിറങ്ങി. എന്നാൽ, ഈ രണ്ട് കാറുകളും നിർത്തിയില്ല. അപകടത്തിൽപ്പെട്ട താജുദീനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 കുട്ടികൾക്ക് ദാരുണാന്ത്യം; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയത് 100ലേറെ കുട്ടികൾ... #Nigeria

 


നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകർന്നു വീണത്. 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലെ 154 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികാരികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.

പെൺസുഹൃത്തുമായി ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ്; ബിയറടിക്കാൻ വിളിച്ചുവരുത്തി 15-കാരൻ 16-കാരനെ കുത്തിക്കൊന്നു... #Crime_News

 


 ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരന്‍ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍നിന്ന് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടര്‍ 40-ലാണ് സംഭവം നടന്നത്.

ഒരു വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ സുരക്ഷാ ജീവനക്കാര്‍ 16-കാരനെ കണ്ടെത്തുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. 15 വര്‍ഷം മുമ്പാണ് കുടുംബം ഗുരുഗ്രമിലേക്ക് മാറിയത്.

കൊല്ലപ്പെട്ട 16-കാരനും പെണ്‍കുട്ടിയുമായി ഒന്നരവര്‍ഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15-കാരന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ബിയറുകഴിക്കാന്‍ വിളിച്ചുവരുത്തി, തലേദിവസം 150 രൂപയ്ക്ക് വാങ്ങി കരുതിവെച്ച കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എ.സി.പി. വരുണ്‍ ദഹിയ അറിയിച്ചു.

കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം... #Obituary

 


മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് സംഭവം. കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. സിനാന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്‌കൂളിൽ കാഷ്വൽ വസ്ത്രം ധരിച്ചെത്തിയതിന് ശാസിച്ചു; അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു... #Crime_News

 


സ്‌കൂളില്‍ കാഷ്വല്‍ വസ്ത്രം ധരിച്ചതിന് ശാസിച്ച അധ്യാപകനെ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കാഷ്വല്‍ വസ്ത്രം ധരിച്ചത് ചോദ്യംചെയ്ത അധ്യാപകനെ കത്തി ഉപയോഗിച്ച് വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു.

രാജേഷ് ബാബു എന്ന അധ്യാപകനാണ് ജീവന്‍ നഷ്ടമായത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. യൂണിഫോമിന് പകരം കാഷ്വല്‍ വസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്.

വിദ്യാര്‍ഥി ക്ലാസില്‍ പ്രവേശിച്ചതോടെ പുറത്തുപോകണമെന്ന് അധ്യാപകന്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥി ഇതിന് കൂട്ടാക്കാതെ വന്നതോടെ അധ്യാപകന്‍ ശാസിച്ചു. പിന്നാലെ പ്രതി കത്തി പുറത്തെടുത്ത് അധ്യാപകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് സാക്ഷിയായ വിദ്യാര്‍ഥി പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.


ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി... #Obituary



 പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.

പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്ന് രാവിലെയോടെയാണ് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഉച്ചയോടെ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഇരിക്കൂർ സിബ്ഗ കോളേജിലെ അവസാന വർഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാർഥിനികളായിരുന്നു ഷഹർബാനയും സൂര്യയും. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ പുഴയിൽ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവർ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു... #Obituary

 


കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തിൽ സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു... #Amebic_Encephalitis

 


അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. ഫറോക് കോളജ് സ്വദേശി മൃതുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മാസത്തിനിടയിലാണ് 3 മരണവും. ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച ശേഷമാണ് രോ​​ഗലക്ഷണം കണ്ടത്.

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 പേര്‍ മരിച്ചു... #Obituary

 


മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ 5 പേർ കുത്തൊഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ ഒഴുക്കിൽപ്പെട്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ‌ പുറത്തുവന്നിരുന്നു. ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരിഞ്ച് പോലും അനങ്ങാൻ സാധിക്കാതെ നിൽക്കുന്ന ഇവർ പിന്നീട് ഒലിച്ചുപോകുകയായിരുന്നു. മുൻപും അപകടം ന‍ടന്ന പ്രദേശമാണിത്.

ഇന്നലെ മൂന്നു പേരുടെമൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് നാലു വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 9 വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്താനുള്ളത്. കുട്ടിക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം... #Obituary

 യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമെന്നാണ് വിവരം.
റെയ്ഗൻ ജോസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) നാലു വയസുകാരി ഈവ മകളാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0