യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമെന്നാണ് വിവരം.
റെയ്ഗൻ ജോസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) നാലു വയസുകാരി ഈവ മകളാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.