സ്‌കൂളിൽ കാഷ്വൽ വസ്ത്രം ധരിച്ചെത്തിയതിന് ശാസിച്ചു; അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു... #Crime_News

 


സ്‌കൂളില്‍ കാഷ്വല്‍ വസ്ത്രം ധരിച്ചതിന് ശാസിച്ച അധ്യാപകനെ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കാഷ്വല്‍ വസ്ത്രം ധരിച്ചത് ചോദ്യംചെയ്ത അധ്യാപകനെ കത്തി ഉപയോഗിച്ച് വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു.

രാജേഷ് ബാബു എന്ന അധ്യാപകനാണ് ജീവന്‍ നഷ്ടമായത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. യൂണിഫോമിന് പകരം കാഷ്വല്‍ വസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്.

വിദ്യാര്‍ഥി ക്ലാസില്‍ പ്രവേശിച്ചതോടെ പുറത്തുപോകണമെന്ന് അധ്യാപകന്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥി ഇതിന് കൂട്ടാക്കാതെ വന്നതോടെ അധ്യാപകന്‍ ശാസിച്ചു. പിന്നാലെ പ്രതി കത്തി പുറത്തെടുത്ത് അധ്യാപകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് സാക്ഷിയായ വിദ്യാര്‍ഥി പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.


MALAYORAM NEWS is licensed under CC BY 4.0