മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് സംഭവം. കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. സിനാന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.