DeathNews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DeathNews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പെൺസുഹൃത്തുമായി ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ്; ബിയറടിക്കാൻ വിളിച്ചുവരുത്തി 15-കാരൻ 16-കാരനെ കുത്തിക്കൊന്നു... #Crime_News

 


 ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരന്‍ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍നിന്ന് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടര്‍ 40-ലാണ് സംഭവം നടന്നത്.

ഒരു വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ സുരക്ഷാ ജീവനക്കാര്‍ 16-കാരനെ കണ്ടെത്തുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. 15 വര്‍ഷം മുമ്പാണ് കുടുംബം ഗുരുഗ്രമിലേക്ക് മാറിയത്.

കൊല്ലപ്പെട്ട 16-കാരനും പെണ്‍കുട്ടിയുമായി ഒന്നരവര്‍ഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15-കാരന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ബിയറുകഴിക്കാന്‍ വിളിച്ചുവരുത്തി, തലേദിവസം 150 രൂപയ്ക്ക് വാങ്ങി കരുതിവെച്ച കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എ.സി.പി. വരുണ്‍ ദഹിയ അറിയിച്ചു.

സ്‌കൂളിൽ കാഷ്വൽ വസ്ത്രം ധരിച്ചെത്തിയതിന് ശാസിച്ചു; അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു... #Crime_News

 


സ്‌കൂളില്‍ കാഷ്വല്‍ വസ്ത്രം ധരിച്ചതിന് ശാസിച്ച അധ്യാപകനെ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കാഷ്വല്‍ വസ്ത്രം ധരിച്ചത് ചോദ്യംചെയ്ത അധ്യാപകനെ കത്തി ഉപയോഗിച്ച് വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു.

രാജേഷ് ബാബു എന്ന അധ്യാപകനാണ് ജീവന്‍ നഷ്ടമായത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. യൂണിഫോമിന് പകരം കാഷ്വല്‍ വസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്.

വിദ്യാര്‍ഥി ക്ലാസില്‍ പ്രവേശിച്ചതോടെ പുറത്തുപോകണമെന്ന് അധ്യാപകന്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥി ഇതിന് കൂട്ടാക്കാതെ വന്നതോടെ അധ്യാപകന്‍ ശാസിച്ചു. പിന്നാലെ പ്രതി കത്തി പുറത്തെടുത്ത് അധ്യാപകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് സാക്ഷിയായ വിദ്യാര്‍ഥി പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.


ഒമാനിൽ കനത്ത മഴ ; മലയാളി ഉൾപ്പെടെ 12 മരണം... #GulfNews

ഒമാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദനാണ് മരിച്ചത്. മരിച്ചവരിൽ ഒമ്പത് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

  ന്യൂനമർദത്തിൻ്റെ ഭാഗമായി ഒമാനിൽ കനത്ത മഴ പെയ്യുന്നു. വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴയാണ്. ന്യൂനമർദത്തെ തുടർന്ന് ഇന്ന് രാവിലെ ഒമാനിൽ ശക്തമായ കാറ്റും മഴയും ആരംഭിക്കും. ഉച്ചയോടെ മഴ ശക്തമായി. വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി.

  കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മലയാളി മരിച്ചു. ഒരു കുട്ടിയെയും കാണാതായിട്ടുണ്ട്. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. സ്കൂൾ കെട്ടിടത്തിലേക്ക് വെള്ളം കയറി. നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0