NewsMalayoram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
NewsMalayoram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിടും... #Kerala

 


സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് സമരത്തിന്റെ തീരുമാനമെടുത്തത്. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സമരത്തെക്കുറിച്ചുള്ള നോട്ടീസ് നൽകും.

കണ്ണൂര്‍ ആലക്കോടെ വിസാ തട്ടിപ്പില്‍ വീണ്ടും കേസ് ; തട്ടിയത് പതിനാറ് ലക്ഷത്തിലേറെ രൂപ ... #Crime_News

 


 യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

ആലക്കോട് വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ് (38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ നിധിന്‍ പി.ജോയ് എന്നിവരുടെ പേരിലാണ് കേസ്.

ചിറ്റാരിക്കാല്‍ ചിറത്തലക്കല്‍ വീട്ടില്‍ ജെയ്‌സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസാണ് ഇവരുടെ വഞ്ചനക്ക് ഇരയായത്. ദിവ്യയുടെ പരാതിയിലാണ് പോലീസ് വഞ്ചനക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2023 ഒക്ടോബര്‍ 7 മുതല്‍ പല തവണകളിലായിട്ടാണ് പണം കൈപ്പറ്റിയത്.

തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചു;കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി... #Crime_News

 


തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്. ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു മണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച്  പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ
 മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.ഇവരെ തിരിച്ചറിഞ്ഞ് ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. ശാസ്ത്രിയമായ അന്വേഷണത്തിലൂടെ ഇവർ മധുരയിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മധുരയിലെത്തിയാണ് സംഗീതയെ പിടികൂടിയത്. എസ് ഐ ദിനേശൻ കൊതേരി, എസ് .ഐ ബിന്ദു, സീനിയർ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ്, ലത എന്നിവരടങ്ങുന്ന സംഘമാണ് നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ സംഗീതയെ പിടികൂടിയത്. കൂട്ടാളിയായ കവർച്ചക്കാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യല്ലോ അലേർട്ട്... #Heavy_Rain

 


വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത്
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

KSRTC ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍... #KSRTC

 


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആര്‍ ടി.സി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രതിമാസം മുഴുവന്‍ ശമ്പളവും ഒറ്റത്തവണയായി നല്‍കണമെന്നത് ഏറെക്കാലമായുള്ള ജീവനക്കാരുടെ ആവശ്യമാണ്. അതിനായുള്ള സംവിധാനം ഉടന്‍തന്നെ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാര്‍ അറിയിച്ചത്.

പക്ഷിപ്പനിയില്‍ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാല്‍ മനുഷ്യരിലേക്ക് പടരും... #Bird_Flu





പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല.എന്നാല്‍, മെക്സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച്‌ അടുത്തിടെ ഒരാള്‍ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളില്‍ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.

പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച്‌ 5 എൻ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്. 

ഇതേ വൈറസാണ് മെക്സിക്കോയില്‍ മനുഷ്യജീവനെടുത്തത്. എന്നാല്‍, ബംഗാളിലെ കുട്ടിയില്‍ എച്ച്‌ 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

ജില്ലയില്‍ ഈ സീസണില്‍ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്തത് എടത്വാ, ചെറുതന മേഖലകളിലാണ്. അവിടെ അന്ന് തുടങ്ങിയ പനിസർവേയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. 

പക്ഷികളുമായി സമ്ബർക്കത്തിലേർപ്പെടുന്നവർക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ സ്രവപരിശോധന നടത്തും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാൻ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോർട്ടുചെയ്തപ്പോള്‍ തന്നെ ഇവിടെ ഒരുക്കിയിരുന്നു.

പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടും

പക്ഷിപ്പനി സംശയത്തോടെ ചാകുന്ന പക്ഷികളുടെ സാമ്ബിളുകള്‍ പരിശോധിക്കാൻ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി. നിലവില്‍ മനുഷ്യസാമ്ബിളുകളുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പക്ഷികളുടെ സാമ്ബിള്‍ ഭോപാലിലെ ലാബിലേക്കാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഫലം വരാൻ അഞ്ചുദിവസംവരെ കാത്തിരിക്കണം.

ഇതുമൂലം പ്രതിരോധത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രയോജനപ്പെടുത്തുക. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ളതാണ്. പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് മൃഗസംരക്ഷണമന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0