സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് സമരത്തിന്റെ തീരുമാനമെടുത്തത്. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സമരത്തെക്കുറിച്ചുള്ള നോട്ടീസ് നൽകും.